പത്തനംതിട്ട : ഓണക്കാലത്ത് വിൽപ്പന നടത്താനായി റബർ ഷീറ്റുകൾ കൂട്ടിവെച്ച കർഷകർക്ക് വിലയിടിവ് തിരിച്ചടിയാകുന്നു. ഇന്നലെ ആർ.എസ്.എസ് നാലിന് കിലോയ്ക്ക് 138 രൂപയിലേക്ക് വില താഴ്ന്നു. ഈ മാസം ആദ്യം 148ന് മുകളിലായിരുന്നു. ആർ.എസ്.എസ് അഞ്ചിന് കിലോയ്ക്ക് 134 ആയി വില താഴ്ന്നു. മൂന്നാഴ്ച മുൻപ് വരെ 145ന് മേൽ വിലയുണ്ടായിരുന്നു. ടാപ്പിംഗ് കൂലി പോലും തിരിച്ചുകിട്ടുന്നില്ലെന്നാണ് കർഷകരുടെ പരാതി. പണിക്കാർക്ക് ഓണത്തിന് ബോണസും നൽക്കേണ്ടതിനാൽ കർഷകർക്ക് ഈ മാസം വലിയ ചെലവാണ്.
ആഭ്യന്തര വിപണിയിൽ നിന്ന് വ്യവസായികൾ ഇപ്പോൾ റബർ വാങ്ങുന്നില്ല. ഇതാണ് റബർ വിലയിൽ വൻ ഇടിവുണ്ടാകാൻ കാരണം. വ്യവസായികൾ പിൻവാങ്ങിയതോടെ ചെറുകിട റബർ വ്യാപാരികളിൽ പലരും കടപൂട്ടി. വാങ്ങിയ റബറിന്‍റെ പണം നൽകുന്നതിൽ ചില കമ്പനികൾ കാലതാമസം വരുത്തുന്നതിനാൽ പിടിച്ചു നിൽക്കാനാവുന്നില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. വിലയിടിവ് തടയാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇടപെടുന്നില്ലെന്ന് കർഷകരും വ്യാപാരികളും പരാതിപ്പെടുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – sales@eastindiabroadcasting.com
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033