പുകപ്പുരയ്ക്ക് തീപിടിച്ച്‌ 400 കിലോ റബര്‍ ഷീറ്റ് കത്തിനശിച്ചു

For full experience, Download our mobile application:
Get it on Google Play

മൂലമറ്റം : പുകപ്പുരയ്ക്ക് തീപിടിച്ച്‌ 400 കിലോ റബര്‍ ഷീറ്റ് കത്തിനശിച്ചു. അറക്കുളം മൈലാടിയില്‍ തട്ടാംപറമ്പില്‍ റോബിന്‍റെ വീടിനോട് ചേര്‍ന്നുള്ള പുകപ്പുരയ്ക്കാണ് തീ പിടിച്ചത്. പുകപ്പുരയില്‍ ഷീറ്റ് ഇട്ടശേഷം കുടുംബാംഗങ്ങള്‍ പള്ളിയില്‍ പോയിരുന്നു. ഈ സമയത്താണ് തീപിടിത്തമുണ്ടായത്. മൂലമറ്റത്ത് നിന്ന് അഗ്നിരക്ഷാ സേനയെത്തി തീയണച്ചതിനാല്‍ വീടിനു തീപിടിച്ചില്ല. അതേസമയം ഭിത്തിയില്‍ സ്ഥാപിച്ചിരുന്ന എസി തകരാറിലായിട്ടുണ്ട്.

തുടര്‍ന്ന് അസിസ്റ്റന്‍റ് സ്റ്റേഷന്‍ ഓഫീസര്‍ ടി.കെ. അബ്ദുള്‍ അസീസ്, ഗ്രേഡ് എഎസ്ടിഒ കെ.എസ്. സജികുമാര്‍, ഫയര്‍ ഓഫീസര്‍മാരായ പി.ജി. സജീവ്, ബി.എ. അനീഷ്, കെ. പ്രശാന്ത്, എം.എച്ച്‌. മുഹമ്മദ് കബീര്‍, ജിജോ ഫിലിപ്പ്, ജെയ്സ് സാം ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീയണച്ചത്. ഒരു മണിക്കൂറോളം സമയമെടുത്താണ് തീ നിയന്ത്രണവിധേയമാക്കിയത്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അങ്കമാലിയിൽ ബാബുസ്റ്റേഴ്സ് എന്ന കടയിൽ വൻ അഗ്നിബാധ

0
കൊച്ചി: അങ്കമാലിയിൽ വൻ അഗ്നിബാധ. ബാബുസ്റ്റേഴ്സ് എന്ന കടയിലാണ് അഗ്നിബാധയുണ്ടായത്. സ്റ്റേഷനറി...

റാന്നി റൂട്രോണിക്സ് വിദ്യാർത്ഥികളുടെ ഓണാഘോഷം അതിജീവനത്തിന്റെയും പ്രത്യാശയുടെയും വിളംബരമായി

0
റാന്നി : മഹാപ്രളയത്തിന് ശേഷം റാന്നി ടൗൺ സാക്ഷ്യം വഹിച്ച ഏറ്റവും...

യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി ആര്‍ അനില്‍

0
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി ആര്‍...

വടകര പള്ളിയിൽ പള്ളി കമ്മിറ്റിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ സംഘർഷം

0
കോഴിക്കോട്: വടകര മാടാക്കര പള്ളിയിൽ പള്ളി കമ്മിറ്റിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ...