യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയായി ഉതിമൂട് തട്ടേക്കാട് റോഡിൽ റബ്ബർ തടികൾ

For full experience, Download our mobile application:
Get it on Google Play

ഉതിമൂട്: ഡിപ്പോപടി – തട്ടേക്കാട് റോഡിൽ ഉന്നതി ഭാഗത്ത് റോഡരികിലായി റബ്ബർ തടികൾ കൂട്ടിയിട്ടിരിക്കുന്നത് യാത്രക്കാർക്ക് അപകടഭീഷണിയാകുന്നു. റോഡിന്റെ ഒരു വശം പൂർണ്ണമായും തടികൾ കൈയടക്കിയിരിക്കുകയാണ്. ഇത് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഒരുപോലെ അപകടകരമാണ്. വളവുകളും വീതികുറഞ്ഞ ഭാഗങ്ങളുമുള്ള ഈ റോഡിൽ തടികൾ ഇത്തരത്തിൽ ഇറക്കി വെക്കുന്നത് വാഹനാപകടങ്ങള്‍ക്ക് വഴിയൊരുക്കും. ഭാരമേറിയ തടികൾ റോഡിന്റെ വശങ്ങളിൽ ഇട്ടിരിക്കുന്നത് ടാറിങ് തകരാനും റോഡ് ഇടിഞ്ഞു താഴാനും ഇടയാക്കുന്നുണ്ട്.

കഴിഞ്ഞ ഗ്രാമസഭയിൽ ഈ വിഷയം ചർച്ചയാവുകയും ഇതിന് ശാശ്വത പരിഹാരം കാണുമെന്ന് വാർഡ് മെമ്പർ ഉറപ്പുനൽകുകയും ചെയ്തിരുന്നു. എന്നാൽ ഈ ഉറപ്പ് ലംഘിച്ചുകൊണ്ട് വീണ്ടും തടികൾ റോഡരികിൽ ഇറക്കി വെക്കുന്ന പ്രവണത തുടരുകയാണ്. ​റോഡിലെ ഈ തടികൾ കാരണം ഇതുവഴി യാത്ര ചെയ്യുവാന്‍ നാട്ടുകാര്‍ക്ക് ഭയമാണ്. പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് പഞ്ചായത്ത് അധികൃതർ ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും റോഡരികിൽ തടികൾ ഇറക്കി വെക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികള്‍ ഒന്നടങ്കം ആവശ്യപ്പെടുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...