Wednesday, July 2, 2025 9:12 pm

കേരളത്തില്‍ ലവ് ജിഹാദിനെതിരെ നിയമം കൊണ്ടു വരുമെന്ന് കെ . സുരേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

​കോഴിക്കോട്​: കേരളത്തില്‍​ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ എല്ലാ ദേവസ്വം ബോര്‍ഡുകളും പിരിച്ചുവിട​ുമെന്ന്​ സംസ്​ഥാന അധ്യക്ഷന്‍ കെ. സു​േരന്ദ്രന്‍. രാഷ്​ട്രീയക്കാരെ ഒഴിവാക്കി വിശ്വാസികളെ ഭരണം ഏല്‍പ്പിക്കും. സര്‍ക്കാറിന്‍റെ അധീനതയില്‍ കൊണ്ടുവരാന്‍ രാഷ്​ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന നീക്കങ്ങളാണ്​ കേരളത്തിലെ ക്ഷേത്രങ്ങള്‍ തകരുന്നതിന്‍റെ കാരണമെന്നും സു​േരന്ദ്രന്‍ പറഞ്ഞു.

അധികാരത്തിലെത്തിയാല്‍ ഉത്തര്‍ പ്രദേശ്​ മാതൃകയില്‍ സംസ്​ഥാനത്തും ലവ്​ ജിഹാദ്​ നിയമം കൊണ്ടുവരുമെന്നും സു​രേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. യു.ഡി.എഫും എല്‍.ഡി.എഫും ലവ്​ ജിഹാദ്​ നിയമം കൊണ്ടുവരാന്‍ തയാറുണ്ടോയെന്ന്​ വ്യക്തമാക്കണം. വിശ്വാസികളുടെ കാര്യത്തില്‍ പ്രസ്​താവനകള്‍ കൊണ്ട്​ കാര്യമില്ലെന്നും നടപടികളാണ്​ ആവശ്യമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

ശബരിമല കാലത്ത്​ വിശ്വാസികള്‍ക്കെതിരെ എടുത്ത എല്ലാ കേസുകളും പിന്‍വലിക്കാന്‍ പിണറായി സര്‍ക്കാര്‍ തയാറാകണം. ശബരിമല പ്രക്ഷോഭ സമയത്ത്​ യു.ഡി.എഫ്​ നേതാക്കള്‍ മാളത്തിലൊളിച്ചു. കോണ്‍ഗ്രസിന്‍റെ ഒരു നേതാവും സമരത്തില്‍ തങ്ങള്‍ക്കൊപ്പമില്ലായിരുന്നു. ശബരിമല വിഷയത്തില്‍ ഉമ്മന്‍ ചാണ്ടി ക്രൂരമായ നിലപാട്​ സ്വീകരിച്ചു. ഒരു പ്രസ്​താവന പോലും ഇറക്കിയില്ല. ഹിന്ദുക്കളുടെ കാര്യമായതിനാല്‍ അവര്‍ എന്തുവേണമെങ്കിലും ആ​യിക്കോ​ട്ടെയെന്ന നിലപാടായിരുന്നു ഉമ്മന്‍ചാണ്ടിക്കെന്നും കെ. സു​േ​രന്ദ്രന്‍ പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള സർവകലാശാല രജിസ്ട്രാറെ വൈസ് ചാൻസിലർ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് എസ്എഫ്ഐ രാജ്ഭവനിലേക്ക്...

0
തിരുവനന്തപുരം : കേരള സർവകലാശാല രജിസ്ട്രാറെ വൈസ് ചാൻസിലർ സസ്പെൻഡ് ചെയ്ത...

എസ്.ബിനുവിന്റെ നിര്യാണത്തിൽ ഡി.സി.സി അനുശോചിച്ചു

0
പത്തനംതിട്ട : അടൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും മുൻ ഡി.സി.സി...

അഭിനേതാക്കളുടെ സംഘടന ‘അമ്മ’യിലെ തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 15ന്

0
കൊച്ചി: അഭിനേതാക്കളുടെ സംഘടന ‘അമ്മ’യിലെ തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 15ന് നടക്കും. മോഹൻലാൽ...

ഓമല്ലൂർ രക്തകണ്‌ഠസ്വാമി ക്ഷേത്രത്തിലെ ആന ഗജരാജൻ ഓമല്ലൂർ മണികണ്‌ഠൻ ചരിഞ്ഞു

0
പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വംബോർഡിന് കീഴിലെ ഓമല്ലൂർ രക്തകണ്‌ഠസ്വാമി ക്ഷേത്രത്തിലെ ആന ഗജരാജൻ...