തെരുവുനായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള ചട്ടം നടപ്പാക്കും : മന്ത്രി എംബി രാജേഷ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ ഭീഷണി ​ഗുരുതരമാണെന്ന് മന്ത്രി എംബി രാജേഷ്. തെരുവു നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള ചട്ടം നടപ്പാക്കും. മാരകമായ മുറിവുള്ള, എന്നാൽ ചികിസിച്ചു ഭേദമാക്കാൻ പറ്റാത്ത രോഗങ്ങളുള്ള തെരുവുനായ്ക്കളെ ദയാവധത്തിന് ഇരയാക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ആവശ്യത്തിന് വാക്സീൻ ഉണ്ട്. നിലവിൽ 20 എബിസി കേന്ദ്രങ്ങളാണ് ഉള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു. നിയമങ്ങളുടെയും കോടതി വിധികളുടെയും പരിമിതികളിൽ നിന്ന് മാത്രമേ തീരുമാനം എടുക്കാനാവൂ. മൃഗസംരക്ഷണ വകുപ്പ് മൃഗസ്നേഹികളുടെ യോഗം വിളിച്ചു ചേർക്കും.

എബിസി കേന്ദ്രങ്ങൾക്ക് അവരുടെ പിന്തുണ കൂടി തേടും. 25 കേന്ദ്രങ്ങൾ കൂടി ഉടൻ പ്രവത്തനസജ്ജമാക്കും. മൊബൈൽ എബിസി കേന്ദ്രങ്ങൾ തുടങ്ങും. സ്ഥലസൗകര്യമുള്ള മൃഗാശുപത്രികളിലും എബിസി കേന്ദ്രങ്ങൾ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ നിലവിലെ എബിസി നിയമം തെരുവ് നായ നിയന്ത്രണം അസാധ്യമാക്കുന്നതാണ്. ഈ ചട്ടങ്ങൾ ഭേദഗതി ചെയ്യണം. ഇതിനായി കോടതിയെ സമീപിക്കും. അക്രമകാരിയായ നായ്‌ക്കളെ കൊല്ലണം എന്നാവശ്യവും കോടതിയുടെ ശ്രദ്ധയിൽപെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തുറവൂരിൽ വൻ കഞ്ചാവ് വേട്ട ; പത്തനംതിട്ട സ്വദേശികളായ 3 യുവാക്കൾ പിടിയിൽ

0
കുത്തിയതോട്: തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ നാലു...

ഓണമുണ്ണുമ്പോൾ അയൽവാസിയെയും കരുതണം : കാതോലിക്കാ ബാവാ

0
കോട്ടയം : മനുഷ്യർ പരസ്പരം കരുതുമ്പോഴാണ് ഓണത്തിന്റെ സന്ദേശം പൂർണമാകുന്നതെന്ന് മലങ്കര...

‘മിസ’യിലെ അഭിനേത്രിക്കെതിരായ സദാചാര ആക്രമണത്തിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സെക്രട്ടറി

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രദർശന വേദിയിൽ അവതരിപ്പിച്ച മിസ...

ജനങ്ങളെ ചേര്‍ത്തുപിടിച്ച് റാന്നി പഞ്ചായത്ത് : അതിദരിദ്രർക്കും ആശ്രയ കുടുംബങ്ങൾക്കും ഓണക്കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി : പ്രകൃതിദുരന്തത്തിന്റെയും വെള്ളപ്പൊക്കത്തിന്റെയും വറുതിക്കിടയിലും സമൂഹത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന...