ഭരണ പ്രതിപക്ഷ വാക്പോർ ; നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും പുനരാരംഭിക്കും ; ഇന്നും പ്രതിപക്ഷ പ്രതിഷേധത്തിന് സാധ്യത

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും പുനരാരംഭിക്കും. നിയമസഭയിലെ സംഘർഷത്തിന്റെയും ഭരണ-പ്രതിപക്ഷ വാക്പോരിനുമിടയിലാണ് സഭ വീണ്ടും ആരംഭിക്കുന്നത്. സമ്മേളനത്തിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധത്തിന് സാധ്യതയേറെയാണ്. ഈ സാഹചര്യത്തിൽ അനുരഞ്ജത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ ഇന്ന് സമവായ ചർച്ച നടക്കാൻ സാധ്യതയുണ്ട്. രാവിലെ എട്ട് മണിക്ക് യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗം ചേർന്ന് തുടർനടപടികൾക്ക് രൂപം നൽകും.

അതേസമയം അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിക്കാൻ അനുവദിക്കണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് പ്രതിപക്ഷം. എംഎൽഎമാരെ കയ്യേറ്റം ചെയ്ത ഭരണപക്ഷ എംഎൽഎമാർക്കും വാച്ച് ആന്റ് വാർഡുമാർക്കും എതിരെ നടപടി വേണമെന്നും പ്രതിപക്ഷം ആവശ്യമുന്നയിച്ചിട്ടുണ്ട്. നിയമസഭാ സംഘർത്തിൽ സ്പീക്കറുടെ റൂളിംഗും ഇന്നുണ്ടായേക്കും. നേരത്തെ സ്പീക്കർക്കെതിരെ മുദ്രാവാക്യവിളികളുമായി പ്രതിപക്ഷ അം​ഗങ്ങൾ ഡയസിന് മുന്നിൽ പ്രതിഷേധം നടത്തി. ഇതോടെ ചോദ്യാത്തരവേള റദ്ദാക്കി. വിഷയത്തിൽ സഭയിൽ ബഹളം തുടർന്ന സാഹചര്യത്തിൽ നിയമസഭ പിരിയുകയായിരുന്നു. നിയമസഭയിലെ കയ്യേറ്റം പാർലമെന്റെിൽ ഉന്നയിക്കാൻ പ്രതിപക്ഷത്തിന്റെ തീരുമാനം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ ശക്തമായ മറുപടിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ; പ്രധാനമന്ത്രി

0
മെല്‍ബണ്‍: ഇന്ത്യയുടെ പ്രതിരോധ സംവിധാനങ്ങളുടെ കഴിവും വിശ്വാസ്യതയും ലോകം കണ്ടുകൊണ്ടിരിക്കുകയാണെന്ന് ഓപ്പറേഷന്‍...

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ കേസെടുത്ത് പോലീസ്

0
ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ കേസെടുത്ത് പോലീസ്. കഴിഞ്ഞ...

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ കിട്ടാതെ മരണം; പ്രതിഷേധവുമായി ബന്ധുക്കൾ

0
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ജനറൽ ആശുപത്രിയിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി ആരോപണം....

വെച്ചൂച്ചിറ-മന്ദമരുതി റോഡില്‍ വിള്ളല്‍ : നിര്‍മ്മാണം പൂര്‍ത്തിയാകാത്ത റോഡ് തകരുന്നു, ജനങ്ങള്‍ ആശങ്കയില്‍

0
വെച്ചൂച്ചിറ: നിര്‍മ്മാണം പുരോഗമിക്കുന്ന വെച്ചൂച്ചിറ-മന്ദമരുതി റോഡിന്‍റെ മധ്യത്തില്‍ വലിയ വിള്ളല്‍ രൂപപ്പെട്ടു....