വിമാനത്തിലെ ശുചിമുറിയിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് യാത്ര ദുസ്സഹമായെന്ന പരാതിയിൽ നഷ്ടപരിഹാരം നൽകാൻ വിധി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: വിമാനത്തിലെ ശുചിമുറിയിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് യാത്ര ദുസ്സഹമായെന്ന പരാതിയിൽ നഷ്ടപരിഹാരം നൽകാൻ വിധി. വിസ്താര വിമാനത്തിൽ മുംബൈയിൽ നിന്ന് ചെന്നൈയിലേക്ക് യാത്ര ചെയ്ത ചെന്നൈ സ്വദേശികളായ ബാലസുബ്രമണ്യം – ലോബ മുദ്ര ദമ്പതികളുടെ പരാതിയിൽ ഉപഭോക്തൃ കമ്മീഷനാണ് വിധി പ്രസ്താവിച്ചത്. ദമ്പതികൾക്ക് 2.6 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് വിധിയിൽ ഉപഭോക്തൃ കമ്മീഷൻ വ്യക്തമാക്കിയത്. ആസ്ത്മ രോഗിയായതിനാൽ ഏറെ ബുദ്ധിമുട്ടിയെന്നും വിമാന ജീവനക്കാർ സഹായിച്ചില്ലെന്നും പരാതിയിൽ കുറ്റപ്പെടുത്തിയിരുന്നു.

2023 മാർച്ചിലാണ് പരാതിക്കാധാരമായ സംഭവം. മുംബൈയിൽ നിന്ന് ചെന്നൈയിലേക്ക് വിസ്താര വിമാനത്തിലാണ് ദമ്പതികൾ യാത്ര ചെയ്തത്. ലോബമുദ്രയാണ് വിമാനത്തിലെ ശുചിമുറിക്ക് അടുത്തുള്ള സീറ്റിൽ ഇരുന്നത്. വിമാനത്തിൽ കയറിയ ഉടനെ പിൻഭാഗത്തെ ശുചിമുറിയിൽ നിന്ന് മൂത്രത്തിന്റെ രൂക്ഷഗന്ധം അനുഭവപ്പെട്ടിരുന്നു. വിമാനത്തിൻ്റെ ടേക്ക് ഓഫിന് ജീവനക്കാർ ഇത് വൃത്തിയാക്കിയില്ല. യാത്രക്കാർ ടോയ്‌ലറ്റ് ഉപയോഗിക്കാൻ തുടങ്ങിയതോടെ ദുർഗന്ധം രൂക്ഷമായി. വിമാനം യാത്ര പുറപ്പെടാൻ വൈകിയത് യാത്ര കൂടുതൽ ദുസ്സഹമാക്കി. ആസ്ത്മ രോഗിയായ ലോബ മുദ്രയ്ക്ക് ദുർഗന്ധം ശ്വസിച്ച് ശാരീരിക ബുദ്ധിമുട്ടുണ്ടായെന്ന് പരാതിയിൽ പറഞ്ഞിരുന്നു. തലവേദന, തൊണ്ടവേദന, ഓക്കാനം, ശ്വാസതടസ്സം എന്നിവ അനുഭവപ്പെട്ടുവെന്നാണ് പരാതിയിൽ വ്യക്തമാക്കിയത്. ദുർഗന്ധം ശ്വസിക്കുന്നത് ഒഴിവാക്കാൻ പല മാർഗ്ഗങ്ങളും പരീക്ഷിച്ചെങ്കിലും എല്ലാം വെറുതെയായി. പിന്നീട് ബാലസുബ്രഹ്മണ്യത്തെ തന്റെ അടുത്തുള്ള സീറ്റിലേക്ക് മാറ്റാൻ വിമാന ജീവനക്കാരോട് ലോബമുദ്ര ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം സീറ്റ് മാറ്റി നൽകിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമിത വേഗത്തിലെത്തിയ ടോറസ് ലോറി കയറി ആറ് വയസ്സുകാരന് ദാരുണാന്ത്യം

0
കൊച്ചി: അമിതവേഗത്തിലെത്തിയ ടോറസ് ലോറി സ്കൂട്ടറിൽ തട്ടിയതിനെ തുടർന്ന് റോഡിലേക്ക് തെറിച്ച്...

കന്‍റെ സ്കൂളിലെത്തി സഹപാഠികളെ വിരട്ടിയ പിതാവിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി താക്കീത് നൽകി...

0
കൊച്ചി: മകന്‍റെ സ്കൂളിലെത്തി സഹപാഠികളെ വിരട്ടിയ പിതാവിനെ കടവന്ത്ര പോലീസ് സ്റ്റേഷനിലേക്ക്...

ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ സംഭവം ; പിന്നാലെ കാസര്‍ഗോഡ് ഡിഎഫ്ഒക്ക് സ്ഥലംമാറ്റം

0
കാസര്‍ഗോഡ് : കാസര്‍ഗോഡ് ഡിഎഫ്ഒ ജോസ് മാത്യുവിനെ സ്ഥലം മാറ്റി. ട്രെയിനില്‍...

ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിൽ മുന്നറിയിപ്പുമായി അമേരിക്ക ; ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റിന്...

0
വാഷിംഗ്‌ടൺ : ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിന് പിന്നാലെ കനത്ത...