കുമ്മണ്ണൂരിൽ വളർത്ത് നായയെ പുലി പിടിച്ചതായി അഭ്യൂഹം

For full experience, Download our mobile application:
Get it on Google Play

കോന്നി : കുമ്മണ്ണൂർ മുളന്തറ പള്ളിമുരുപ്പിൽ വളർത്ത് നായയെ പുലി പിടിച്ചതായി അഭ്യൂഹം. കുമ്മണ്ണൂർ മുളന്തറ പള്ളിമുരുപ്പ് വേലൂർ വീട്ടിൽ ബനടിക്ന്റെ വളർത്ത് നായയെ ആണ് പുലി പിടിച്ചതായി പറയുന്നത്. പുലർച്ചെ ഒന്നരയോടെ ആണ് സംഭവം നടന്നത്. നായയുടെ ഞരക്കം കേട്ടാണ് വീട്ടുകാർ ഉണർന്നത്. സ്ഥലത്ത് നിന്ന് പുലിയുടേത് എന്ന് കരുതുന്ന കാൽ പാടുകളും വീട്ടുകാർക്ക് ലഭിച്ചിട്ടുണ്ട്. എന്നാൽ കുമ്മണ്ണൂർ ഫോറസ്റ്റേഷൻ അധികൃതർ സ്ഥലത്ത് എത്തി നടത്തിയ പരിശോധനയിൽ പുലി ഇറങ്ങിയതായി യാതൊരു സൂചനയും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു. പ്രദേശവാസികളുടെ ആശങ്ക കണക്കിലെടുത്ത് സ്ഥലത്ത് ക്യാമറ സ്ഥാപിക്കും എന്നും വനപാലകർ പറഞ്ഞു. വനത്തിനോട് ചേർന്ന് കിടക്കുന്ന ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം പതിവാവുകയാണെന്നും ഒരു മാസത്തിന് ഇടയിൽ മൂന്ന് നായകളെ പുലി പിടിച്ചെന്നുമാണ് പ്രദേശവാസികൾ പറയുന്നത്. ഈ ഭാഗത്ത് സ്വകാര്യ വ്യക്തികളുടെ പറമ്പുകളിൽ കാട് നീക്കം ചെയ്യാത്തതും വന്യ മൃഗങ്ങളുടെ സാന്നിധ്യം വർധിപ്പിക്കുന്നു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘ആസാധാരണമായി ഒന്നുമില്ല’ ; ഷിന്ദേയുടെ ഓഫീസിൽ ശരദ് പവാർ വിഭാഗത്തിന്റെ യോഗം : വിശദീകരണവുമായി...

0
മുംബൈ : എൻസിപി (ശരദ് പവാർ) അധ്യക്ഷൻ ശരദ് പവാർ ഉപമുഖ്യമന്ത്രി...

ബന്ധം ശക്തമാക്കി മോദിയുടെ ഓസ്‌ട്രേലിയൻ സന്ദർശനം ; ഇരുരാജ്യങ്ങളും ആണവ-പ്രതിരോധ കരാറുകളിൽ ഒപ്പുവെച്ചു

0
മെൽബൺ : ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ...

ഫുട്ബോൾ ലോകകപ്പ് വിജയത്തിൻ്റെ ആഹ്ലാദപ്രകടനത്തിനിടെ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു

0
കൊല്ലം: ഫുട്ബോൾ ലോകകപ്പ് വിജയത്തിൻ്റെ ആഹ്ലാദപ്രകടനത്തിനിടെ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു. കൊല്ലം കരിക്കോട്...

പെരുമ്പാവൂരിൽ മൂന്ന് യുവാക്കളെ തടഞ്ഞുനിര്‍ത്തി തല മൊട്ടയടിച്ചു

0
കൊച്ചി: പെരുമ്പാവൂര്‍ കണ്ടന്തറ ഭായി കോളനിക്ക് സമീപം മൂന്ന് യുവാക്കളെ തടഞ്ഞുനിര്‍ത്തി...