മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയെന്ന വാർത്തകൾ തള്ളി ; എ കെ ശശീന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയെന്ന വാർത്തകൾ തള്ളി വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുന്നതിനെ കുറിച്ച് അറിയില്ലെന്ന് എ കെ ശശീന്ദ്രൻ പറഞ്ഞു. കൊച്ചിയിൽ നടന്ന യോഗത്തിൽ മന്ത്രി സ്ഥാനം ചർച്ചയായില്ല. മാധ്യമ വാർത്തകളിലൂടെയുള്ള അറിവ് മാത്രമാണുള്ളത് . പാർട്ടി നിലപാട് സംസ്ഥാന പ്രസിഡൻ്റ് പി സി ചാക്കോ പറഞ്ഞിട്ടുണ്ടെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു. പി സി ചാക്കോയുടെ വാക്കുകൾ: മന്ത്രി മാറ്റത്തിൽ തീരുമാനം എടുക്കേണ്ടത് ദേശീയ നേതൃത്വമാണെന്നാണ് പി സി ചാക്കോ പറഞ്ഞത്. മന്ത്രി പദവി രണ്ടര വർഷക്കാലം എന്ന ധാരണയെക്കുറിച്ച് ചർച്ചയായിട്ടില്ല. എകെ ശശീന്ദ്രനെ മാറ്റുന്നതിനെ കുറിച്ച് ആരും ചർച്ച ചെയ്തിട്ടില്ല. സംസ്ഥാന നേതൃത്വം ചർച്ച ചെയ്തിട്ടില്ല. മന്ത്രിയെ മാറ്റൽ തൻ്റെ അധികാര പരിധിയിൽ വരുന്നതല്ല. അത്തരം ആവശ്യങ്ങൾ തീരുമാനം എടുക്കേണ്ടത് ശരത് പവാറാണെന്നും പി സി ചാക്കോ പറഞ്ഞു. ഇന്ന് ചേർന്നത് സെപ്റ്റംബർ 19 ന് നടക്കുന്ന മണ്ഡല യോഗത്തെ കുറിച്ചുള്ള യോഗമാണ്. കൊച്ചിയിൽ നടന്ന ഡിസിസി യോഗത്തിൽ മന്ത്രിയെ മാറ്റാൻ ഒരു ചർച്ചയും നടന്നില്ല. ഇങ്ങനെ ഒരു വിഷയം ശരത് പവാറുമായി താൻ ചർച്ച നടത്തിയിട്ടില്ല. പാർട്ടിയിൽ പല പ്രശ്നങ്ങളും ഉണ്ടാകും. പക്ഷെ, എല്ലാരും സുഹൃത്തുക്കൾ. പാർട്ടിയിൽ തനിക്ക് ശത്രുക്കൾ ഇല്ല. ആരെങ്കിലും അഭിപ്രായ വ്യത്യാസം പറഞ്ഞാൽ പരിഹാരം കാണുമെന്നും പി സി ചാക്കോ വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിരുന്നുവിവാദത്തിൽ പ്രതിപക്ഷത്തെ പരിഹസിച്ച് കെ മുരളീധരൻ

0
തിരുവനന്തപുരം: മഴക്കെടുതിക്കിടെയുള്ള മുഖ്യമന്ത്രിയുടെ സദ്യവട്ട വിവാദത്തിൽ ശക്തമായ പ്രതിരോധവുമായി ആരോഗ്യവകുപ്പ് മന്ത്രി...

ഇട്ടിയപ്പാറ ബി.എസ്.എൻ.എൽ ടവറിലെ ജനറേറ്ററിന് തീപിടിച്ചു : ഫയർഫോഴ്‌സ് എത്തി തീയണച്ചു

0
​റാന്നി : ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ കെട്ടിടത്തിന് മുകളിലെ ബി.എസ്.എൻ.എൽ...

14 വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ

0
ഭോപ്പാൽ: മധ്യപ്രദേശിൽ 14 വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി....