മുഖ്യമന്ത്രിക്ക് പറ്റുന്നപണി നാടക കമ്പനി നടത്തൽ ; എസ്എഫ്ഐയുടെ വളരെ മോശം പെരുമാറ്റം – ഗവർണർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഒരു വശത്ത് എസ്എഫ്‌ഐ പ്രവർത്തകരോട് പ്രതിഷേധം സംഘടിപ്പിക്കാൻ പറയുകയും മറുവശത്ത് തനിക്ക് സുരക്ഷയൊരുക്കാൻ പറയുകയും ചെയ്യുന്നുവെന്ന് ഗവർണർ പറഞ്ഞു. തനിക്ക് ഒന്നിനേയും ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന് ഇരട്ടത്താപ്പാണെന്ന് ഗവർണർ വിമർശിച്ചു. മുഖ്യമന്ത്രിക്ക് പറ്റുന്ന പണി നാടക കമ്പനി നടത്തലാണ്. എസ്എഫ്‌ഐയുടേത് വളരെ മോശം പെരുമാറ്റമാണെന്നും ഗവർണർ പറഞ്ഞു. എസ്എഫ്‌ഐയുടേത് വളരെ മോശം പെരുമാറ്റമാണെന്ന് ഗവർണർ പറഞ്ഞു.

തൃശൂർ എങ്ങണ്ടിയൂരിൽ ഗവർണർക്ക് വീണ്ടും എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു. 10 ലധികം വരുന്ന പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടന്നത്. ഇന്നും ഗവർണർക്ക് ഉച്ചതിരിഞ്ഞു രണ്ടു പരിപാടികൾ ഉണ്ട്. അവിടെയും ശക്തമായി പ്രതിഷേധം നടക്കുമെന്നാണ് എസ്എഫ്ഐ നേതാക്കൾ അറിയിച്ചത്. ഇതിനിടെ കരിങ്കൊടി കാണിച്ച എസ്എഫ്ഐ പ്രവർത്തകരെ ബിജെപി പ്രവർത്തകർ മർദിക്കുകയും ചെയ്തു. ബിജെപി ആർഎസ്എസ് അനുഭാവികളാണ് എസ്എഫ്ഐ പ്രവർത്തകരെ മർദിച്ചതെന്നാണ് പോലീസ് നിഗമനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...