വിഷാദ രോഗത്തെ മറികടക്കാന്‍ നടത്തം സഹായിക്കുമെന്ന് പഠനം

For full experience, Download our mobile application:
Get it on Google Play

യോഗക്കൊപ്പം നടത്തവും ജോഗിങ്ങും ശീലമാക്കുന്നത് വിഷാദരോഗത്തെ മറികടക്കാന്‍ സഹായിക്കുമെന്ന് പുതിയ പഠനം. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ആഗോളതലത്തില്‍ ഏതാണ്ട് 300 ദശലക്ഷം ആളുകള്‍ വിഷാദരോഗ ബാധിതരാണ്. സൈക്കോതെറാപ്പിക്കും മരുന്നുകള്‍ക്കും പുറമെ വ്യായാമവുമാണ് വിഷാദ രോഗത്തിന് പ്രധാന ചികിത്സയായി നിര്‍ദേശിക്കുന്നത്. എന്നാല്‍ ഏത് തരം വ്യായാമം എന്നതിന് ഇപ്പോഴും അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നു. തീവ്രത കുറഞ്ഞ വ്യായാമമുറകള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനം നല്ലരീതിയില്‍ ചെയ്തു തീര്‍ക്കാനാകുമെന്ന് പഠനത്തില്‍ പറയുന്നു. വിഷാദരോഗമുള്ള 14,170 പേരില്‍ 218 ട്രയലുകള്‍ ഗവേഷകര്‍ നടത്തി. ഓരോ ട്രയലും പ്രത്യേകം വിലയിരുത്തി. വ്യായമത്തിന്റെ തരം, തീവ്രത, ഘടന എന്നിവയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ട്രയലുകള്‍.

നടത്തം സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ ഫലപ്രദമാണെന്ന് കണ്ടെത്തിയതായി പഠനം ചൂണ്ടികാണിക്കുന്നു. പലപ്പോഴും ക്ഷീണവും കുറഞ്ഞ ഊര്‍ജ്ജവും കാരണം വിഷാദരോഗകള്‍ക്ക് പതിവ് വ്യായാമം ഒരു വെല്ലുവിളിയാണെന്നാണ് മലാഗ സര്‍വകലാശാല ഗവേഷക ജുവാന്‍ ഏഞ്ചല്‍ ബെലോണ്‍ പറയുന്നു. പല രോഗികള്‍ക്കും വ്യായാമം ചെയ്യുന്നതിന് ശാരീരികമായോ മാനസികമായോ സാമൂഹികമായോ ആയ തടസ്സങ്ങളുണ്ടാകാമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു. പഠനം വളരെ കുറഞ്ഞ സമയ പരിധിയെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നതിനാല്‍ കണ്ടെത്തലുകളില്‍ കൂടുതല്‍ പഠനം ആവശ്യമാണെന്ന് ഗവേഷകര്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്ദിര കട്ട് അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധം ; കെ.എൻ. ബാലഗോപാൽ

0
തിരുവനന്തപുരം: പവര്‍കട്ടില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ എന്‍...

പി.കെ. കുഞ്ഞാലിക്കുട്ടിയെ അപമാനിച്ചെന്ന് ആരോപണം; യൂട്യൂബ് ചാനലിനെതിരെ പരാതിയുമായി യൂത്ത് ലീഗ്

0
മലപ്പുറം: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി...

ട്രാഫിക് ഡിവൈഡർ തൂണുകൾ തകർന്നു ; പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അപകടഭീഷണി

0
റാന്നി : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അതീവ അപകട മേഖലയായ സ്ഥലങ്ങളില്‍...

റാന്നി വൺവേ പാലം നിർമ്മാണം പുനരാരംഭിച്ചു ; പഴകുളം മധു എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ...

0
റാന്നി: കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച് പകുതിവഴിയിൽ നിർമ്മാണം നിലച്ചുപോയ റാന്നി...