റഷ്യയിലെ കരിങ്കടൽ തീരത്തെ വിനോദസഞ്ചാര കേന്ദ്രത്തിൽ യുക്രെയ്ൻ ഡ്രോൺ ആക്രമണം

For full experience, Download our mobile application:
Get it on Google Play

മോസ്കോ: തെക്കുപടിഞ്ഞാറൻ റഷ്യയിൽ കരിങ്കടൽ തീരത്തെ വിനോദസഞ്ചാര കേന്ദ്രത്തിൽ യുക്രെയ്ൻ ഡ്രോൺ ആക്രമണം. മൂന്ന് കുട്ടികളടക്കം കുറഞ്ഞത് ഏഴ് പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 40 പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇതിൽ ഒൻപത് പേരുടെ നില ​ഗുരുതരമാണ്. കടൽത്തീരത്ത് നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയുള്ള റഷ്യൻ നാവിക താവളമായിരിക്കാം ഡ്രോണിന്റെ ലക്ഷ്യം. വേനലവധി ആഘോഷിക്കാൻ എത്തിയവർ തിങ്ങിനിറഞ്ഞ ജെലെൻസിക് റിസോർട്ടിന്റെ ഭാ​ഗമായ ബീച്ചിലാണ് ഡ്രോൺ പതിച്ചത്. റഷ്യ – യുക്രെയ്ൻ യുദ്ധം ആരംഭിച്ചതു മുതൽ റഷ്യയിലെ ജനവാസ മേഖലയിൽ യുക്രെയ്ൻ നടത്തിയ ഏറ്റവും മാരകമായ ആക്രമണങ്ങളിലൊന്നാണിത്. റഷ്യൻ പൗരന്മാർക്കെതിരെ യുക്രെയ്ൻ മനപൂർവം നടത്തിയ ആക്രമണമാണിതെന്ന് റഷ്യ കുറ്റപ്പെടുത്തി.

റഷ്യ യുദ്ധം നീട്ടിക്കൊണ്ടു പോകുകയാണെന്നും റഷ്യക്ക് സമാധാനമല്ലാതെ മറ്റ് മാർ​ഗമില്ലെന്നും, അതുവരെ സൈനിക നടപടികൾ തുടരുമെന്നും യുക്രെയ്ൻ പ്രസിഡന്റ് വ്ലാഡിമിർ സെലെൻസ്കി പറഞ്ഞതിന് ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് ആക്രമണം നടന്നത്. നാറ്റോയും യൂറോപ്യൻ യൂണിയനും ഭീകരതയോട് ഒരു വിട്ടുവീഴ്ചയുമില്ലാത്ത നയമാണ് പിന്തുടരുന്നതെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖാരോവ കുറ്റപ്പെടുത്തി. ഈ സഖ്യത്തിന്റെ പിന്തുണയിലാണ് റഷ്യക്കെതിരെ ഉക്രെയ്ൻ ആക്രമണം നടത്തുന്നതെന്നും, യുക്രെയ്ൻ ഒരു അന്താരാഷ്ട്ര ഭീകര പ്രവർത്തനങ്ങളുടെ ഭാ​ഗമായി മാറിയെന്നും അവർ ആരോപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചി മെട്രോ റെയിലിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷമായി ഉയർത്താൻ കഴിഞ്ഞത് വലിയ...

0
കൊച്ചി: അഞ്ചു വർഷത്തിനിടെ കൊച്ചി മെട്രോ റെയിലിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം...

ദുരന്തത്തിന്റെ വ്യാപ്തി വർധിക്കുന്നതിനിടെ തിരിച്ചറിയാനാവാത്ത മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കാൻ സർക്കാർ തീരുമാനിച്ചു

0
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ ഔദ്യോഗികമായി സ്ഥിരീകരിച്ച മരണസംഖ്യ 700 കടന്നു....

ഓണാഘോഷത്തിന്റെ സമാപന ചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതിനെതിരെ രൂക്ഷവിമർശനവുമായി എം.വി. ഗോവിന്ദൻ

0
തിരുവനന്തപുരം: ഓണാഘോഷത്തിന്റെ സമാപന ചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതിനെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ.എം...

പാർസൽ ഡെലിവറിക്ക് പിന്നാലെ വീട്ടിലെ സ്വർണവുമായി കടന്നുകളഞ്ഞ ഡെലിവറി ജീവനക്കാരൻ പിടിയിൽ

0
ചണ്ഡിഗണ്ഡ്: ഹരിയാനയിലെ ഫരീദാബാദിൽ പാർസൽ ഡെലിവറിക്ക് പിന്നാലെ വീട്ടിലെ സ്വർണവുമായി കടന്നുകളഞ്ഞ...