റഷ്യ : റഷ്യയിലെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ കൊവിഡ് രോഗികള്‍ മരിച്ചു. സെന്റ് പീറ്റേഴ്സ് ബര്‍ഗിലുള്ള സെന്റ് ജോര്‍ജ് ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. ആശുപത്രിയിലെ ശ്വാസകോശ വെന്‍റിലേറ്റര്‍ വിഭാഗത്തിലാണ് തീപിടുത്തമുണ്ടായതെന്ന് റഷ്യന്‍ ഏമര്‍ജന്‍സി മന്ത്രാലയം അറിയിച്ചു. അഞ്ച് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 150 പേരെ ആശുപത്രിയില്‍ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. തീപിടുത്തത്തിന് കാരണം വെന്റിലേറ്ററുകളുടെ ഓവര്‍ലോഡാണ് എന്ന് ലോക്കല്‍ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്തിടെയാണ് സെന്റ് ജോര്‍ജ് ആശുപത്രിയില്‍ കൊവിഡ് രോഗികള്‍ക്കുള്ള ചികിത്സ വീണ്ടും തുടങ്ങിയത്.
റഷ്യയിലെ ആശുപത്രിയില്‍ തീപിടുത്തം ; അഞ്ചു കൊവിഡ് രോഗികള്‍ മരിച്ചു
RECENT NEWS
Advertisment