ഭൂമി ലേലത്തിനെതിരെ വിദ്യാർഥികളുടെ പ്രതിഷേധം ; രാഹുൽ ഗാന്ധി ഇടപെടണമെന്ന് ധ്രുവ് റാഠി

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: തെലങ്കാനയിൽ 400 ഏക്കർ വനഭൂമി വെട്ടിത്തെളിക്കാൻ സംസ്ഥാന സർക്കാർ പദ്ധതിയിടുന്ന സാഹചര്യത്തിൽ, കോൺഗ്രസ് നേതാവും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി ഇടപെടണമെന്ന് യൂട്യൂബർ ധ്രുവ് റാഠി. ഹൈദരാബാദ് സർവകലാശാലക്ക് സമീപമുള്ള 400 ഏക്കർ ഭൂമി പുനർവികസിപ്പിക്കാനുള്ള തെലങ്കാന സർക്കാറിന്‍റെ പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധം തുടരുകയാണ് നിലവിൽ. രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാറിന്‍റെ ബുൾഡോസർ നടപടിയെ അസ്വീകാര്യം എന്നാണ് ധ്രുവ് റാഠി എക്സിൽ കുറിച്ചത്. രാഹുൽ ഗാന്ധി നടപടിയെടുക്കുകയും തെലങ്കാനയിലെ ഈ നാശം തടയണമെന്നും റാഠി പറഞ്ഞു.

രംഗ റെഡ്ഡി ജില്ലയിലെ കാഞ്ച ഗച്ചിബൗളി ഗ്രാമത്തിലെ 400 ഏക്കർ ഭൂമി ലേലം ചെയ്യാൻ തെലങ്കാന സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്, ഈ പ്രദേശം വികസിപ്പിക്കാനും ഐ.ടി പാർക്ക് സ്ഥാപിക്കാനും പദ്ധതിയുണ്ട്. ഇതിൽ നിന്ന് 10,000 മുതൽ 15,000 കോടി രൂപ വരെ വരുമാനം ലഭിക്കുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു. ഹൈദരാബാദ് സർവകലാശാലയോട് അതിർത്തി പങ്കിടുന്ന ഈ ഭൂമി 700-ലധികം സസ്യ ഇനങ്ങൾ, 220 പക്ഷി ഇനങ്ങൾ, മാനുകൾ, പെരുമ്പാമ്പുകൾ, നൂറ്റാണ്ടുകൾ പഴക്കമുള്ള മരങ്ങൾ എന്നിവയുടെ സമ്പന്നമായ ആവാസവ്യവസ്ഥയാണ്. വികസനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് പരിസ്ഥിതി പ്രവർത്തകർ ഗുരുതരമായ ആശങ്കകൾ ഇതിനകം ഉന്നയിച്ചു കഴിഞ്ഞു. സർക്കാറിന്‍റെ നീക്കത്തിനെതിരെ പരിസ്ഥിതി പ്രവർത്തകരും വിദ്യാർഥികളും ശക്തമായ പ്രതിഷേധമാണ് നടത്തുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...