കിവ് : യുക്രെയ്നിലെ വിന്നിറ്റ്സിയയില്‍ നടന്ന റഷ്യന്‍ മിസൈലാക്രമണത്തില്‍ 20 പേര് കൊല്ലപ്പെട്ടു. 90 പേര്‍ക്ക് പരിക്കുണ്ട്. ഇവിടത്തെ ഓഫിസ് കെട്ടിടവും സമീപത്തെ വീടുകളുമാണ് മിസൈലാക്രമണത്തില്‍ തകര്‍ന്നത്. കിവ്ന് 268 കിലോമീറ്റര്‍ അകലെയാണ് ഈ പട്ടണം. കൊല്ലപ്പെട്ടവരില്‍ മൂന്നു കുട്ടികളും ഉള്‍പ്പെടും. കരിങ്കടലില്‍നിന്ന് റഷ്യന്‍ മുങ്ങിക്കപ്പല്‍ തൊടുത്ത മിസൈലാണ് പട്ടണത്തില്‍ പതിച്ചത്. റഷ്യ ആക്രമണം സ്ഥിരീകരിച്ചിട്ടില്ല. യുക്രെയ്ന് വ്യോമപ്രതിരോധ സംവിധാനം നാലു മിസൈലുകളെ ലക്ഷ്യത്തിലെത്തുംമുമ്പ് തകര്‍ത്തതായി വിന്നിറ്റ്സിയ മേഖല ഗവര്‍ണര്‍ അറിയിച്ചു.
യുക്രെയ്നിലെ വിന്നിറ്റ്സിയയില്‍ നടന്ന റഷ്യന്‍ മിസൈലാക്രമണത്തില്‍ 20 പേര് കൊല്ലപ്പെട്ടു
RECENT NEWS
Advertisment