കീവ്: യുക്രെയ്‌നിലെ ഡിനിപ്രോ നഗരത്തില്‍ റഷ്യന്‍ സൈന്യം നടത്തിയ മിസൈല്‍ ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരിക്കേറ്റതായും റീജ്യനല്‍ ഗവര്‍ണര്‍ വാലന്റൈന്‍ റെസ്‌നിചെങ്കോ അറിയിച്ചു. ഡിനിപ്രോയിലെ ഒരു വ്യാവസായിക പ്ലാന്റിലും സമീപത്തെ തെരുവിലുമാണ് മിസൈലുകള്‍ പതിച്ചത്. ഡിനിപ്രോപെട്രോവ്‌സ്‌ക് റീജ്യനല്‍ മിലിട്ടറി അഡ്മിനിസ്‌ട്രേഷന്റെ തലവനായ വാലന്റൈന്‍ റെസ്‌നിചെങ്കോ ആണ് ഇക്കാര്യം അറിയിച്ചത്. ‘ഡിനിപ്രോയില്‍ റഷ്യന്‍ ആക്രമണം. മിസൈലുകള്‍ ഒരു വ്യാവസായിക സ്ഥാപനത്തിലും സമീപത്തുള്ള തിരക്കേറിയ തെരുവിലും പതിച്ചു. മിസൈല്‍ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് പ്രാഥമിക വിവരം.
റഷ്യന്‍ സൈന്യം നടത്തിയ മിസൈല്‍ ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു
RECENT NEWS
Advertisment