രോഗിയായ അമ്മയ്ക്ക് മരുന്ന് വാങ്ങാനിറങ്ങിയ യുക്രൈൻ സ്ത്രീയെ കൊലപ്പെടുത്തി റഷ്യൻ സൈന്യം

For full experience, Download our mobile application:
Get it on Google Play

യുക്രൈൻ : രോഗിയായ അമ്മയ്ക്ക് മരുന്ന് വാങ്ങാനിറങ്ങിയ യുക്രൈൻ സ്ത്രീയെ റഷ്യൻ സൈന്യം കൊലപ്പെടുത്തിയെന്ന് റിപ്പോർട്ട്. കീവിൽ മരുന്ന് വാങ്ങാനിറങ്ങിയ സ്ത്രീയെ ടാങ്കിൽ നിന്ന് വെടിയുതിർത്താണ് കൊലപ്പെടുത്തിയതെന്ന് യുക്രൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇവർക്കൊപ്പം അമ്മയും ഡ്രൈവറും ആക്രമണത്തിൽ കൊല്ലപ്പെട്ടു. വലേരിയ മക്സേസ്ക എന്ന യുവതി, അമ്മ ഐറിന, ഡ്രൈവർ യരോസ്ലാവ് കൊല്ലപ്പെട്ടത്. കീവിൽ തന്നെ തുടരാനായിരുന്നു ഇവരുടെ പദ്ധതി. എന്നാൽ അമ്മയുടെ മരുന്ന് തീർന്നതോടെ ഇവർ പുറത്തിറങ്ങുകയായിരുന്നു. യാത്രക്കിടെ ഒരു റഷ്യൻ സൈനിക വ്യൂഹത്തിനു കടന്നുപോകാനായി ഇവർ വാഹനം നിർത്തി. ഇതിനിടെയാണ് റഷ്യൻ ടാങ്ക് വെടിയുതിർത്തത്.

യുക്രൈനിലെ മെലിറ്റോപോൾ മേയറെ തടവിലാക്കിയ റഷ്യൻ സൈന്യത്തിന്റെ നടപടിയിൽ പ്രതിഷേധം കനക്കുകയാണ്. മെലിറ്റോപോൾ നിവാസികളാണ് റഷ്യക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. മേയർ ഇവാൻ ഫെഡോറോവിനെ വെള്ളിയാഴ്ച റഷ്യൻ സൈനികർ തട്ടിക്കൊണ്ടുപോയിരുന്നു. ഇതിന് പിന്നാലെ നഗരത്തിൽ റഷ്യ പുതിയ മേയറെ നിയമിക്കുകയും ചെയ്തു. റഷ്യ ഭീകരതയുടെ പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണെന്ന് യുക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്‌കി പ്രതികരിച്ചു.

തെക്ക്-കിഴക്കൻ യുക്രൈനിലെ മെലിറ്റോപോൾ നഗരം റഷ്യൻ സൈന്യം ആദ്യം പിടിച്ചെടുത്ത നഗരങ്ങളിലൊന്നാണ്. സിറ്റി കൗൺസിൽ അംഗമായ ഗലീന ഡാനിൽചെങ്കോയാണ് മെലിറ്റോപോളിലെ പുതിയ മേയറെന്ന് സാപ്രോഷ്യ റീജിയണൽ അഡ്മിനിസ്‌ട്രേഷൻ വെബ്‌സൈറ്റിൽ പറയുന്നു. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടാതെ മേയറായതിനാൽ ഗലീന ഡാനിൽചെങ്കോയെ ആക്ടിങ് മേയറെന്നാണ് പ്രാദേശിക മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിന് സൈഡ് കൊടുക്കാത്തതിന് കാർ ഡ്രൈവറുടെ മൂക്ക് ഇടിച്ചു തകർത്തു : പത്തനംതിട്ട...

0
പത്തനംതിട്ട: സ്കൂട്ടറിന് സൈഡ് കൊടുത്തില്ല എന്നാരോപിച്ച് കാർ ഡ്രൈവറുടെ മൂക്കിന്റെ പാലം...

വിമാന ടിക്കറ്റ് നിരക്ക് വർധന: യാത്രാനിരക്ക് കൊള്ളയടിക്കുന്ന കമ്പനികൾക്കെതിരെ വിമർശനവുമായി സുപ്രീം കോടതി

0
ദില്ലി: അമിത വിമാന ടിക്കറ്റ് നിരക്കിൽ വിമാനക്കമ്പനികൾക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം....

ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ അനിവാര്യമാണെന്ന് മന്ത്രി ഷിബു...

0
കൊല്ലം: ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ...

ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേട് ; എസ്ഐടിക്ക് ഒരു മാസം സാവകാശം അനുവദിച്ചു

0
കൊച്ചി: ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേടിൽ ആദ്യഘട്ട അന്വേഷണം പൂർത്തിയാക്കാൻ...