കോഴിക്കോട് മെഡിക്കല്‍ കോളജ് റാഗിങ് പരാതിയില്‍ നടപടി ; രണ്ട് പി.ജി ഡോക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്ത സംഭവത്തില്‍ രണ്ട് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. പി.ജി ഡോക്ടര്‍മാരായ ജെ.എച്ച് മുഹമ്മദ് സാജിദ്, ഹരിഹരന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. ഫെബ്രുവരി രണ്ടാം തിയതിയാണ് നടപടിക്ക് ആസ്പദമായ സംഭവം നടക്കുന്നത്. ഒന്നാം വര്‍ഷ പി.ജി വിദ്യാര്‍ത്ഥിയെ മാനസികമായി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. ജൂനിയര്‍ വിദ്യാര്‍ത്ഥി മെഡിക്കല്‍ കോളജിലെ റാഗിങ് കമ്മിറ്റിക്ക് പരാതി നല്‍കുകയായിരുന്നു. ആഭ്യന്തര തലത്തില്‍ റാഗിങ് കമ്മിറ്റി നടത്തിയ അന്വേഷണത്തിലാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരായ കുറ്റം തെളിയിക്കപ്പെട്ടത്.

കോഴിക്കോട് മെഡിക്കല്‍ കോളഡ് പ്രിന്‍സിപ്പലാണ് ഇരുവരേയും സസ്‌പെന്‍ഡ് ചെയ്തത്. ഹോസ്റ്റലില്‍ നിന്നും ഒഴിയണമെന്നും കോളജിലെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കണമെന്നും ഈ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കിലും സിഐ കോളജ് പ്രിന്‍സിപ്പലിനോട് സംഭവത്തിന്റെ വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. ജൂനിയര്‍ വിദ്യാര്‍ത്ഥിയുടെ പരാതി സ്റ്റേഷനിലേക്ക് കൈമാറണമെന്നും സിഐ ആവശ്യപ്പെട്ടിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​കെ.ടി.ഡി.സി ലോഗോ ദുരുപയോഗം ചെയ്ത് വ്യാജ സൈറ്റ് ; സൈബർ തട്ടിപ്പിനെതിരെ മുന്നറിയിപ്പ്

0
തിരുവനന്തപുരം: കെടിഡിസി ഹോട്ടല്‍ ബുക്കിംഗിന്റെ പേരിൽ സൈബര്‍ തട്ടിപ്പെന്ന് പരാതി. കെടിഡിസിയുടെ...

അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് വീണ്ടുമൊരു രാജി കൂടി ; ആശ അരവിന്ദ് സ്ഥാനം...

0
കൊച്ചി: അമ്മ ഭരണസമിതിയില്‍ വീണ്ടും രാജി. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ആശ...

2026 ലോകകപ്പ് താരം വോൾപാറ്റോ സിഡ്‌നിയിൽ കസ്റ്റഡിയിൽ

0
ഓസ്‌ട്രേലിയ : മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ചതിന് ഓസ്‌ട്രേലിയൻ ഫുട്‌ബോൾ താരം ക്രിസ്റ്റ്യൻ...

ഫുഡ് ഡെലിവറി രംഗത്തേക്ക് ഇനി ഫ്‌ളിപ്പ്കാർട്ടും

0
ന്യൂഡൽഹി: ഇ-കോമേഴ്‌സ് ഭീമന്മാരായ ഫ്‌ളിപ്പ്കാർട്ട് ഓൺലൈൻ ഫുഡ് ഡെലിവറി വിപണിയിലേക്ക്...