മോസ്കോ: വൻ തുക കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് റഷ്യയിലെ ഉപപ്രതിരോധ മന്ത്രി തിമൂർ ഇവനോവ് പിടിയിൽ. ഇദ്ദേഹത്തെ മോസ്കോയിലെ കോടതി ജൂൺ 23 വരെ റിമാൻഡ് ചെയ്തു. 2016ൽ പ്രതിരോധ മന്ത്രാലയത്തിൽ നിയമിതനായ ഇവനോവ് റഷ്യയിലെ സൈനിക അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് മേൽനോട്ടം വഹിച്ചിരുന്നു. പ്രതിരോധ മന്ത്രി സെർജി ഷൊയ്ഗുവിന്റെ വിശ്വസ്തനായിരുന്നു 48കാരനായ ഇവനോവ്. ഇതിനിടെ ഇവനോവിനെതിരെയുള്ള കേസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. യുക്രെയിനിൽ റഷ്യ നിയന്ത്രണത്തിലാക്കിയ മരിയുപോൾ നഗരത്തിലെ നിർമ്മാണ പ്രവർത്തനങ്ങളിൽ ഇവനോവ് അഴിമതി നടത്തിയെന്ന് ആരോപണമുണ്ട്. രാജ്യദ്രോഹം സംശയിച്ചാണ് ഇവനോവിനെ ജയിലിലടച്ചതെന്ന മാദ്ധ്യമ റിപ്പോർട്ടുകൾ റഷ്യ തള്ളി. കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ ഇവനോവിന് 15 വർഷം വരെ ജയിൽ ശിക്ഷ ലഭിച്ചേക്കാം. താൻ നിരപരാധിയാണെന്ന് ഇവനോവ് കോടതിയിൽ പ്രതികരിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.