റഷ്യൻ ഹാക്കിങ് ഭീഷണി ; പബ്ലിക്ക് വൈഫൈ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്

For full experience, Download our mobile application:
Get it on Google Play

ഹോട്ടലുകളിലെയും വിമാനത്താവളങ്ങളിലെയും പൊതു വൈ-ഫൈ നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റിന്റെ ത്രെറ്റ് ഇന്റലിജൻസ് ടീം. ഗസ്റ്റ് വൈഫൈ നെറ്റ്‌വർക്കുകൾ ലക്ഷ്യമിട്ട് സങ്കീർണമായ സൈബർ ആക്രമണങ്ങൾ നടക്കുന്ന പശ്ചാത്തലത്തിലാണിത്. ‘ക്യാപ്റ്റീവ് ക്രഞ്ച്’ (CaptiveCrunch) എന്ന ഇന്റർനെറ്റ് ഹൈജാക്കിങ് കാമ്പയിൻ കഴിഞ്ഞ മെയ് മാസം മുതൽ സജീവമാണെന്ന് മൈക്രോസോഫ്റ്റ് പറയുന്നു. റഷ്യൻ ഹാക്കിങ് ഗ്രൂപ്പായ മിഡ്നൈറ്റ് ബ്ലിസാർഡിന്റെ (Midnight Blizzard – APT29 , Cozy Bear എന്നും അറിയപ്പെടുന്നു) ഉപഗ്രൂപ്പായ ‘സ്റ്റോം-2945’ (Storm-2945) ആണ് ഇതിന് പിന്നിലെന്ന് കരുതപ്പെടുന്നു.

ഗസ്റ്റ് നെറ്റ്‌വർക്കുകൾ വഴിയും ക്യാപ്റ്റീവ് പോർട്ടൽ സ്‌ക്രീനുകൾ വഴിയുമാണ് ഈ ഹാക്കർ സംഘം ആക്രമണങ്ങൾ നടത്തുന്നത്. (ഹോട്ടൽ വൈഫൈയിലോ വിമാനത്താവളങ്ങൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുടങ്ങിയ പൊതുസ്ഥലങ്ങളിലോ ലോഗിൻ ചെയ്യാൻ ശ്രമിക്കുമ്പോൾ ദൃശ്യമാകുന്ന വെബ് പേജുകളാണ് ക്യാപ്റ്റീവ് പോർട്ടലുകൾ). നിരവധി രാജ്യങ്ങളിലെ ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങളിലെയും ക്യാപ്റ്റീവ് പോർട്ടൽ ഉപകരണങ്ങൾ വഴി സേവനം നൽകുന്ന മറ്റ് നെറ്റ്‌വർക്കുകളിലെയും വൈഫൈ നെറ്റ്‌വർക്കുകൾ വ്യാപകമായി ആക്രമിക്കപ്പെട്ടതായി മൈക്രോസോഫ്റ്റ് തിരിച്ചറിഞ്ഞിട്ടുണ്ട്. കോർപ്പറേറ്റ് ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവരുടെ അക്കൗണ്ടുകൾ ആക്‌സസ് ചെയ്യുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്ന് വിലയിരുത്തുന്നതായി മൈക്രോസോഫ്റ്റ് റിപ്പോർട്ടിൽ പറയുന്നു.

ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങളുടെ വൈഫൈ ഇൻഫ്രാസ്ട്രക്ചർ ഹാക്കർമാർ കൈക്കലാക്കുകയും, വ്യാജ പോർട്ടലുകളിലൂടെയും, പോപ്-അപ്പുകളിലൂടെയും ഉപയോക്താക്കളെ വഴിതിരിച്ചുവിടുകയും ചെയ്യുന്നു. കണക്റ്റുചെയ്തുകഴിഞ്ഞാൽ പതിവ് സുരക്ഷാ പരിശോധനകളുടെ പേരിൽ വ്യാജ ഫയലുകൾ ഡൗൺലോഡ് ചെയ്യാനോ സെൻസിറ്റീവ് വിവരങ്ങൾ നൽകാനോ ആവശ്യപ്പെടും. ഇതാണ് തട്ടിപ്പിന്റെ തുടക്കം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് സംസ്ഥാനത്ത് ഗ്രാമിന് 15 രൂപയുടെ...

ഇന്ത്യൻ സമ്പദ്ഘടനയിൽ പ്രതീക്ഷയ്ക്കപ്പുറം വളർച്ച ; സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

0
ന്യൂഡൽഹി : ഇന്ത്യൻ സമ്പദ്ഘടന പ്രതീക്ഷയ്ക്കപ്പുറം വളർച്ച പ്രകടിപ്പിച്ചതിൽ സന്തോഷം പങ്കുവെച്ച്...

ഒഴിവുകൾ യഥാസമയത്ത് റിപ്പോർട്ട് ചെയ്തില്ല ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ റാങ്ക്‌ലിസ്റ്റ് റദ്ദായെന്ന് പരാതി

0
ആലപ്പുഴ : ജലഗതാഗത വകുപ്പിൽ ബോട്ട് സ്രാങ്കുകളുടെ ഒഴിവ് സമയത്തു റിപ്പോർട്ടു...

ഓണാഘോഷത്തിനിടെ വാക്കേറ്റം ; വെട്ടുകത്തികൊണ്ടും കമ്പികൊണ്ടും അക്രമം ; മൂന്ന് പ്രതികൾ കൂടി അറസ്റ്റിൽ

0
തിരുവനന്തപുരം: കൈലാത്തുകോണം എൽ.പി. സ്കൂളിന് സമീപം ഓണാഘോഷത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട്...