യുക്രൈൻ യുദ്ധം അതിരൂക്ഷമായി തുടരുന്നതിനിടെ റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിന്‍റെ സുരക്ഷ ശക്തമാക്കി

For full experience, Download our mobile application:
Get it on Google Play

മോസ്കോ: യുക്രൈൻ യുദ്ധം അതിരൂക്ഷമായി തുടരുന്നതിനിടെ റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിന്‍റെ സുരക്ഷ ശക്തമാക്കി ക്രെംലിൻ. യുക്രൈനിൽ നിന്നുള്ള ദീർഘദൂര മിസൈലുകൾ പുടിന്‍റെ വസതിയെ ലക്ഷ്യംവെച്ചതായുള്ള യുഎസ് ഇന്‍റലിജൻസ് റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് പുതിയ നീക്കം. പുടിന്‍റെ ഔദ്യോഗിക വസതിയിലും ഓഫീസിലെ തൊഴിലാളികളുടെയും മേൽ അതീവ നിരീക്ഷണം ഏർപ്പെടുത്തിയതായി റഷ്യൻ സുരക്ഷാ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. പുടിന്‍റെ കുക്ക്, അംഗരക്ഷകർ, ഫോട്ടോഗ്രാഫർ തുടങ്ങിയവർക്ക് പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

പോയ വർഷം ഡിസംബറിൽ റഷ്യൻ ടോപ് ജനറൽ കൊല്ലപ്പെട്ട സംഭവം റഷ്യയിലെ സുരക്ഷാ ഉദ്യോഗസ്ഥർക്കും സംവിധാനങ്ങൾക്കുമിടയിൽ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ആഭ്യന്തരവും ബാഹ്യവുമായ പ്രശ്നങ്ങളിൽ റഷ്യൻ ഭരണകൂടം ഉഴലുകയാണെന്നായിരുന്നു ഭൗമരാഷ്ട്ര വിദഗ്ധരുടെ നിരീക്ഷണം. ഇത് റഷ്യയിലുടനീളം കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് വഴിതുറക്കുകയും യുക്രൈൻ യുദ്ധത്തിൽ തിരിച്ചടി നേരിടാൻ കാരണമാവുകയും ചെയ്തിരുന്നു. പിന്നാലെയാണ് വീണ്ടും സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കാൻ ക്രംലിൻ പദ്ധതിയിടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

യൂസ്മാർഗ്ഗ് വനമേഖലയിൽ നടന്ന ഏറ്റുമുട്ടൽ ; കൊല്ലപ്പെട്ട ലഷ്കർ ഭീകരനെ തിരിച്ചറിഞ്ഞു

0
ശ്രീനഗർ: ജമ്മു കശ്മീരിലെ യൂസ്മാർഗ് പർവതനിരകളിൽ ‘ഓപ്പറേഷൻ അഷ്ദർ’ എന്ന ദൗത്യത്തിനിടയിൽ...

യൂത്ത് കണക്ഷനായി ജെൻസി വാക്കുകൾ ഉപയോഗിച്ച് പ്രധാനമന്ത്രി; പ്രസംഗത്തിന്റെ ദൃശ്യങ്ങൾ വൈറൽ

0
ഡൽഹി: ജെൻസി ഭാഷയിൽ പ്രസംഗിച്ച് മോദി. ശ്രീറാം കോളേജിലെ പൂർവ വിദ്യാർത്ഥികളെ...