റഷ്യൻ യുവതിയെ പീഡിപ്പിക്കുന്നത് പോലീസിൽ അറിയിച്ച് പ്രതിയുടെ പിതാവ് ; പോലീസ് വീണ്ടും പ്രതിക്കൊപ്പം യുവതിയെ തിരിച്ചയച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: റഷ്യൻ യുവതിക്ക് പീഡനമേറ്റ സംഭവത്തിൽ പോലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായതായി ആരോപണം. യുവതി മർദ്ദിക്കെപ്പെട്ട വിവരം പ്രതി ആഗിലിന്റെ പിതാവ് രേഖാമൂലം അറിയിച്ചിട്ടും പോലീസിന്റെ ഇടപെടൽ ഉണ്ടായില്ലെന്നാണ് ആരോപണം. ഈ മാസം 19ന് ആയിരുന്നു യുവതിക്ക് മർദ്ദനമേറ്റത്. സംഭവ ദിവസം തന്നെ അഗിലിന്റെ പിതാവ് അയൽവാസികളോടെപ്പം നേരിട്ടെത്തി കീരാച്ചുണ്ട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന്, അടുത്ത ദിവസം പോലീസ് ഇവരെ വീട്ടിലേക്ക് വിളിക്കുകയായിരുന്നു. തന്നെ കെട്ടിയിട്ട് ഇരുമ്പ് കമ്പികൊണ്ട് മർദ്ദിക്കാറുണ്ടെന്ന് യുവതി പോലീസിനോട് പറഞ്ഞു. റഷ്യൻ യുവതി പറഞ്ഞത് പരിഭാഷപ്പെടുത്തി കൊടുത്തത് പ്രതി തന്നെ ആയിരുന്നു. പെൺകുട്ടിയെ വീണ്ടും പ്രതിക്കൊപ്പം അയച്ചാൽ ഉപദ്രവിക്കാൻ സാധ്യതയുണ്ടെന്നും പിതാവ് പോലീസിനെ ധരിപ്പിരുന്നു. എന്നാൽ ഇത് പോലീസ് ചെവിക്കൊണ്ടില്ലെന്ന് യുവതിക്കൊപ്പം പോയ അയൽവാസി പറഞ്ഞു.

വീണ്ടും അക്രമം തുടർന്നതോടെ മൂന്ന് ദിവസം കഴിഞ്ഞാണ് റഷ്യൻ യുവതി വീടിന്റെ മുകളിൽനിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചതും പരിക്കേറ്റതും. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവതിയുടെ രഹസ്യമൊഴി ഇന്ന് മജിസ്ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്തും. മറ്റൊരു ദ്വിഭാഷിയെ ഉപയോഗിച്ച് യുവതിയുടെ വിശദമായ മൊഴി എടുത്തെന്നും പഴുതടച്ച അന്വേഷണമാണ് നടത്തുന്നതെന്നും പേരാമ്പ്ര ഡിവൈഎസ്പി പറഞ്ഞു. സംഭവത്തിൽ റഷ്യൻ കോൺസുലേറ്റ് ഇടപെട്ടിട്ടുണ്ട്. . കോഴിക്കോട്ട് നിന്ന് യുവതിയെ തിരികെ റഷ്യയിൽ എത്തിക്കാൻ സഹായം നൽകുമെന്ന് കോൺസുലേറ്റ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് യുവതിയുടെ അമ്മയുമായി കോൺസുലേറ്റ് അധികൃതർ സംസാരിച്ചുവെന്നാണ് അറിയാൻ കഴിയുന്നത്. എന്നാൽ കേസ് കോടതിയിലായതിനാൽ അതിനു ചില തടസ്സങ്ങളുണ്ട്. അതുകൊണ്ടുതന്നെ കോടതി അനുവദിക്കുന്നത് അനുസരിച്ച് യുവതിയെ നാട്ടിലെത്തിക്കാനാണ് കോൺസുലേറ്റിൻ്റെ തീരുമാനം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാഞ്ഞെത്തിയ ട്രെയിനിന് മുന്നിൽപ്പെട്ട് മധ്യവയസ്‌കൻ : സാഹസികമായി രക്ഷപ്പെടുത്തി റെയിൽവേ ഗേറ്റ് കീപ്പർ

0
ചെന്നൈ: അതിവേഗം പാഞ്ഞുവന്ന ട്രെയിനിന് മുന്നില്‍പ്പെട്ട മധ്യവയസ്കനെ രക്ഷിച്ച് റെയില്‍വേ ഗേറ്റ്...

സാവരിയ ബസന്തിന്റെ കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കും; കുടുംബത്തെ കണ്ട് ആഭ്യന്തരമന്ത്രി

0
ആലപ്പുഴ: ഉസ്‌ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഒന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥി...

മൊബൈൽ ടവർ ഇല്ലെങ്കിലും ഇനി ആശയവിനിമയം; സാറ്റലൈറ്റ് ഫോണുമായി ബി.എസ്.എൻ.എൽ‍

0
ന്യൂഡല്‍ഹി: മൊബൈല്‍ ടവര്‍ ഇല്ലാത്ത മേഖലയിലും ഇനി ആശയ വിനിമയം നടത്താം....

ആറന്മുളയെ ഭൂമാഫിയയുടെ കേന്ദ്രമാക്കി ; വിമർശനവുമായി പി. പ്രസാദ്

0
പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട ഡ്രോണ്‍ സര്‍വ്വേയ്‌ക്കെതിരെ മുന്‍ കൃഷിമന്ത്രി...