തിരുവനന്തപുരം: മഹാവീരജയന്തി ദിനമായ ഏപ്രില്‍ മൂന്നിന് അറവുശാലകള്‍ അടച്ചിടണമെന്ന് കേന്ദ്ര മൃഗക്ഷേമബോര്‍ഡിന്റെ നിര്‍ദേശം. ഇത് സംബന്ധിച്ച് ജില്ലാകളക്ടര്‍മാര്‍ക്കാണ് കത്ത് അയച്ചത്. എന്നാല്‍, ഇത് സംസ്ഥാനത്തു നടപ്പാക്കണമോയെന്നതില്‍ ഇതുവരെ തീരുമാനമായിട്ടില്ല. മഹാവീരജയന്തി സംസ്ഥാനത്ത് വ്യാപകമായി ആഘോഷിക്കുന്ന ചടങ്ങല്ലാത്തതിനാല്‍ ഇത്തരമൊരു അടച്ചിടലിന്റെ ആവശ്യമുണ്ടോയെന്നാണ് കളക്ടര്‍മാര്‍ ചോദിക്കുന്നത്. ആരാധനാലയങ്ങളില്‍ പ്രാദേശികമായ ആഘോഷങ്ങള്‍ നടക്കുമ്പോള്‍ സമീപത്തെ അറവുശാലകള്‍ ഉടമകള്‍ അടച്ചിടാറുണ്ട്. അത് ആരുടെയങ്കിലും ആവശ്യപ്രകാരമല്ല, സ്വമേധയാ ആണ്. ഏതെങ്കിലും സമുദായത്തിന്റെ പൊതു ആഘോഷത്തിനോ ദിനാചരണത്തിനോ മദ്യശാലകള്‍ക്ക് അവധി നല്‍കാറുണ്ടെങ്കിലും ഇറച്ചിക്കച്ചവടത്തിന് വിലക്ക് ഉണ്ടായിട്ടില്ല.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























