‘നരേന്ദ്രമോദി മാര്‍പ്പാപ്പയുടെ അനുയായികളെ കൊന്നുകുഴിച്ചുമൂടുന്നു’ ; കലാപാഹ്വാനത്തിന് എം എം മണിക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : നരേന്ദ്രമോദിക്കും ആര്‍എസ്‌എസിനുമെതിരെ നടത്തിയ പരാമര്‍ശത്തില്‍ കലാപാഹ്വാനത്തിന് എം എം മണിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കി ബിജെപി. മധ്യമേഖല പ്രസിഡന്റ് എന്‍ ഹരിയാണ് കോട്ടയം എസ്പിക്ക് പരാതി നല്‍കിയത്. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷവും സ്പര്‍ദ്ധയും വളര്‍ത്താന്‍ മണി ശ്രമിച്ചു എന്ന് പരാതിയില്‍ പറയുന്നു. ഇടുക്കി പൂപ്പാറയില്‍ നടത്തിയ പ്രസംഗത്തിനെതിരാണ് പരാതി.

മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കും മുന്‍പാകെ പ്രധാനമന്ത്രിക്കെതിരെ എന്ന നിലയില്‍ പറഞ്ഞ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. ഗാന്ധിവധം സംബന്ധിച്ച്‌ അസത്യപ്രചരണം നടത്തിയെന്നും എം എം മണിക്കെതിരായ പരാതി പറയുന്നു.
രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ നടപടിക്കെതിരെ വിമര്‍ശനമുന്നയിച്ചപ്പോഴാണ് എംഎം മണി പ്രധാനമന്ത്രിക്കും ആര്‍എസ്‌എസിനുമെതിരെ ആഞ്ഞടിച്ചത്.

‘മഹാത്മാഗാന്ധിയെ കൊന്നത് ന്യായമാണെന്ന് വാദിക്കുന്ന കള്ളപ്പരിശകളാണ് അവര്‍. ഇവരില്‍ നിന്ന് വേറെയെന്താണ് നമ്മള്‍ പ്രതീക്ഷിക്കുന്നത്. താന്‍ മാര്‍ക്‌സിസ്റ്റുകാരനാണ് എനിക്ക് ഗാന്ധിയെ കൊല്ലാന്‍ പറയാന്‍ പറ്റില്ല. അദ്ദേഹത്തെ കൊന്ന പാരമ്പര്യമുള്ളവരാണിവര്‍. ആയിരക്കണക്കിന് മുസ്ലീങ്ങളെ കശാപ്പ് ചെയ്ത, 1947 നു ശേഷം പതിനായിരക്കണക്കിന് പാവപ്പെട്ടവരെ കൊന്ന കാപാലികന്മാരാണിവര്‍. നരേന്ദ്ര മോദിയാണ് അതിന്റെ നേതാവ്. മോഹന്‍ ഭാഗവതാണ് നരേന്ദ്ര മോദിയുടെ നേതാവ്. രാജ്യം വലിയ കുഴപ്പത്തിലാണെന്നും എല്ലാ വിഭാഗവും പ്രതിഷേധിക്കണമെന്നും’ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

‘മാര്‍പാപ്പയെ അവിടെപ്പോയി കെട്ടിപ്പിടിക്കും, അനുയായികളെ ഇവിടെ കൊന്നുകുഴിച്ചുമൂടുന്ന പണിയാണ് അയാള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അയാളെ വിമര്‍ശിക്കുകയല്ലാതെ എന്താണ് ചെയ്യേണ്ടത്. തന്നേയും ശിക്ഷിച്ചോട്ടെ. രാഹുല്‍ ഗാന്ധി ഇത്രയും കഠിനമായി പറഞ്ഞിട്ടില്ല’. എന്നൊക്കെയായിരുന്നു മണിയുടെ വാചകമടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....