Skip to content

പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപിച്ച് എസ് ബി രാജു

പാലക്കാട്: പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപിച്ച് എസ് ബി രാജു. ഫേസ്ബുക്ക് കുറിപ്പിലാണ് രാജി പ്രഖ്യാപനം നടത്തിയത്. ടി എം ശശി ആലത്തൂര്‍ എംഎല്‍എ ആയപ്പോഴാണ് എസ് ബി രാജു ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായത്. ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും പല്ലശന ഡിവിഷനില്‍ നിന്നുള്ള അംഗവുമായ വി പൊന്നുകുട്ടൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ആയേക്കും.പാർട്ടിയുടെ സ്വാഭാവിക തീരുമാനമെന്നാണ് സിപിഎമ്മിന്‍റെ മറുപടി. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്‍റ് ആയിരുന്ന ടി എം ശശി നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാജി വച്ചപ്പോൾ തന്നെ പുതിയ പ്രസിഡന്‍റിന്‍റെ കാര്യത്തിൽ ധാരണ ആയിരുന്നു.

ജില്ലാ സെക്രട്ടറിയേറ്റ് അംഗം പൊന്നുകുട്ടനെ പല്ലശന വാർഡിൽ മത്സരിപ്പിച്ചു ജയിപ്പിച്ച് പ്രസിഡന്റ്‌ ആക്കുക എന്നായിരുന്നു തീരുമാനം. അതുവരെ വൈസ് പ്രസിഡന്‍റ് സരിത ജില്ലാ പഞ്ചായത്ത്‌ നയിക്കും എന്നും ധാരണയായി. എന്നാൽ അതിനിടയിൽ എത്രയും വേഗം പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുക എന്ന് കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ പഞ്ചായത്തിന് കത്ത് നൽകി. അങ്ങനെ ആണ് മുതിർന്ന അംഗമായ എസ് ബി രാജുവിന് താൽക്കാലിക ചുമതല നൽകിയത്. ആ സ്ഥാനം ഇപ്പോൾ ഒഴിയുക മാത്രമാണ് ചെയ്തത് എന്ന് സിപിഎം വിശദീകരിക്കുന്നു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. 49 NBFCകളുടെ രജിസ്ട്രേഷൻ റദ്ദാക്കി : കര്‍ശന നടപടിയുമായി റിസർവ് ബാങ്ക്

  2. കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു

  3. 13 NBFCകൾക്ക് തിരിച്ചടി ; അഞ്ച് ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കി RBI

  4. കൈപ്പട്ടൂരില്‍ പട്ടാപ്പകല്‍ വീട്ടില്‍ നിന്നും റബര്‍ ഷീറ്റ് മോഷ്ടിച്ചു : മോഷ്ടാവിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണമാരംഭിച്ചു

  5. തണ്ണിത്തോട് റോഡിൽ പോലീസിന് മുന്നിൽ പുലി ; പിന്നാലെ കാട്ടാനയും – വന്യജീവി ഭീഷണിയിൽ യാത്രക്കാർ

Share on WhatsApp

Share this story

പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപിച്ച് എസ് ബി രാജു pathanamthittamedia.com