Thursday, July 3, 2025 12:05 pm

എ.എസ്.ഐയെ വെടിവെച്ചു കൊന്ന കേസ് എന്‍.ഐ.എ ഏറ്റെടുത്തേക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തമിഴ്നാട് അതിര്‍ത്തിയിലെ കളിയിക്കാവിള ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ വില്‍സണിനെ ബുധനാഴ്ച രാത്രി വെടിവച്ചുകൊന്ന കേസില്‍ തുടരന്വേഷണം എന്‍.ഐ.എ ഏറ്റെടുത്തേക്കും.  നിലവില്‍ കേരള -തമിഴ്നാട് പോലീസിന്റെ സംയുക്താന്വേഷണമാണ് നടക്കുന്നത്. ഡി.ഐ.ജി അനൂപ് ജോണ്‍ കുരുവിളയ്ക്കും തമിഴ്നാട് സ്‌പെഷ്യല്‍ സ്‌ക്വാഡിനുമാണ് ചുമതല. ബംഗളൂരുവില്‍ നിന്നുള്ള എന്‍.ഐ.എ ടീം ഇന്നലെ കന്യാകുമാരിയിലെത്തി. രണ്ട് സംസ്ഥാനങ്ങളിലായി നടന്ന ആക്രമണം, ഭീകരസ്വഭാവമുള്ള കേസ് എന്നിവയാണ് എന്‍.ഐ.എ പരിഗണിക്കുന്നത്. കൊലപാതകികളെന്ന് സംശയിക്കുന്ന രണ്ടുപേരെ സമീപത്തെ മുസ്ളിം പള്ളിയിലെ സി.സി ടി.വി ഫുട്ടേജില്‍ നിന്നാണ് തിരിച്ചറിഞ്ഞത്.

പ്രതികളായ അബ്ദുള്‍ ഷെമീം, തൗഫിഖ് എന്നിവര്‍ക്കുവേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇന്നലെ രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും പ്രതികളുടെ ചിത്രങ്ങള്‍ അയച്ചു. പ്രതികള്‍ രാജ്യം വിട്ട് പോകാതിരിക്കാനുള്ള നടപടികളും സ്വീകരിച്ചു. ഇവര്‍ക്ക് ഭീകര ബന്ധമുള്ളതായി കണ്ടെത്തി. ഇവര്‍ ഉത്തരേന്ത്യയിലെ രഹസ്യകേന്ദ്രത്തില്‍ നടന്ന ആയുധപരിശീലനത്തില്‍ പങ്കെടുത്തവരും കന്യാകുമാരിയില്‍ നിന്ന് ഭീകര പരിശീലനം നേടിയ പന്ത്രണ്ടംഗസംഘത്തില്‍ പെട്ടവരുമാണ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വള്ളിക്കോട് തൃക്കോവിൽ പദ്മനാഭസ്വാമിക്ഷേത്രത്തിൽ ഏകാദശി ആറിന്

0
വള്ളിക്കോട് : തൃക്കോവിൽ പദ്മനാഭസ്വാമിക്ഷേത്രത്തിൽ ആറിന് ഏകാദശി ആഘോഷിക്കും. ഒൻപത്...

നാലമ്പല തീർഥാടന പാക്കേജുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ

0
തിരുവല്ല : കർക്കടകമാസത്തിൽ നാലമ്പല തീർഥാടന പാക്കേജുമായി കെഎസ്ആർടിസി ബജറ്റ്...

തൃക്കാക്കരയിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

0
കൊച്ചി : തൃക്കാക്കര ഭാരത് മാതാ കോളേജിന് സമീപം വാഹനാപകടത്തിൽ യുവാവിന്...

പച്ചക്കറി മോഷ്ടിച്ചുവെന്ന് ആരോപിച്ച് ത്രിപുരയിൽ യുവാവിനെ തല്ലിക്കൊന്നു

0
ത്രിപുര : പച്ചക്കറി മോഷ്ടിച്ചു എന്ന് ആരോപിച്ച് ത്രിപുരയിൽ യുവാവിനെ തല്ലിക്കൊന്നു....