കറാച്ചി: പാകിസ്ഥാനിലെ ബലോചിസ്ഥാൻ മേഖലയിലെ പള്ളിയിൽ ഉണ്ടായ ശക്തമായ സ്ഫോടനത്തിൽ മുതിർന്ന പോലീസ് ഓഫീസര്‍ ഉള്‍പ്പെടെ 18 പേര്‍ കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്കേറ്റതായാണ് വിവരം. ഡിഎസ്പി അമാനുള്ളയാണ് കൊല്ലപ്പെട്ടത്.
സമീപപ്രദേശങ്ങളിലെ ആശുപത്രികളിലെല്ലാം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു. പോലീസിനും ഭരണകൂടത്തിനും എല്ലാ സഹായവും നൽകുമെന്നും നിരപരാധികളെ ലക്ഷ്യമിടുന്നവർ ഒരിക്കലും ഒരു യഥാർത്ഥ മുസ്ലിമാകില്ല എന്നും സൈനിക മേധാവി ഖമർ ബാജ്വ പറഞ്ഞു. രണ്ടുദിവസം മുൻപ് ക്വറ്റയിലുണ്ടായ സ്ഫോടനത്തിൽ രണ്ടുപേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.