Sunday, April 28, 2024 1:13 pm

എസ്. മണികുമാർ മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ ; ഗവർണർ ഫയലിൽ ഒപ്പുവെച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എസ്. മണികുമാറിനെ മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ സ്ഥാനത്ത് നിയമിക്കാനുള്ള ഫയലിൽ ഗവർണർ ഒപ്പുവെച്ചു. രാജ്‍ഭവൻ ഇക്കാര്യം സംസ്ഥാന സർക്കാറിനെ അറിയിച്ചു. ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസായിരുന്ന മണികുമാറിന്റെ നിയമന ഫയലിൽ ഒപ്പുവെക്കാതെ ഗവർണർ പിടിച്ചുവെച്ചിരിക്കുകയായിരുന്നു. മുഖ്യമന്ത്രി, നിയമസഭാ സ്പീക്കർ, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ സമിതിയാണ് മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത്. കഴിഞ്ഞവർഷം ആഗസ്റ്റിലാണ് സംസ്ഥാന സർക്കാർ എസ്. മണികുമാറിനെ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ സ്ഥാനത്ത് നിയമിക്കാനുള്ള തീരുമാനമെടുത്തത്. എന്നാൽ, ഇതിൽ പ്രതിപക്ഷ നേതാവ് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. പ്രതിപക്ഷം സർക്കാറിന് വിയോജനക്കുറിപ്പും കൈമാറി. നിയമന ഫയലിൽ ഒപ്പുവെക്കരുതെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവർ ഗവർണർക്ക് നിവേദനം നൽകുകയും ചെയ്തിരുന്നു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഹോക്കി പരിശീലനക്യാമ്പിന് തടിയൂർ എൻ.എസ്.എസ്. സ്കൂൾ ഗ്രൗണ്ടിൽ തുടങ്ങി

0
തടിയൂർ : ജില്ലാ ഒളിമ്പിക് അസോസിയേഷനും ജില്ലാ ഹോക്കി അസോസിയേഷനും ചേർന്നുനടത്തുന്ന...

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല ; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി...

0
തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സാമാന്യം നല്ല പോളിങ് ശതമാനം തന്നെയാണ് ഉള്ളതെന്ന്...

മല്ലപ്പള്ളി, ആനിക്കാട്, കോട്ടാങ്ങൽ പഞ്ചായത്തുകൾക്കായി തുടങ്ങിവെച്ച ശുദ്ധജലവിതരണ പദ്ധതി വൈകുന്നു

0
മല്ലപ്പള്ളി : മല്ലപ്പള്ളി, ആനിക്കാട്, കോട്ടാങ്ങൽ പഞ്ചായത്തുകൾക്കായി തുടങ്ങിവെച്ച ശുദ്ധജലവിതരണ പദ്ധതി...

‘ഞാൻ ജീവനോടെയുണ്ടെങ്കിൽ നിങ്ങളുടെ താലിയിൽ കൈവെയ്ക്കാൻ കോണ്‍ഗ്രസിനെ സമ്മതിക്കില്ല’ ; ആഞ്ഞടിച്ച് മോദി

0
ബെംഗളൂരു: കര്‍ണാടകയിലെ ബെലഗാവിയില്‍ ബിജെപിയുടെ തെരഞ്ഞെട‍ുപ്പ് പ്രചാരണ റാലിയില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച്...