വാഹനാപകടം ; കോഴിക്കോട് സ്വദേശി സൗദിയിലെ അല്‍ഹസ്സയില്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

സൗദി : അല്‍ഹസ്സയില്‍ വാഹനപകടത്തില്‍ മലയാളി മരിച്ചു. കോഴിക്കോട് പേരാമ്പ്ര നടുവണ്ണൂര്‍ സ്വദേശി നോച്ച്യോട്ട് നാസറാണ് മരിച്ചത്. അല്‍ഹസ്സ ഉസ്മാനിയ്യയില്‍ വെച്ചായിരുന്നു അപകടം. ഇദ്ദേഹം ഓടിച്ചിരുന്ന വാഹനം ടയര്‍ പൊട്ടി മറിയുകയായിരുന്നു. അപകട സ്ഥലത്തുവെച്ചുതന്നെ നാസർ മരിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മൂന്ന് പതിറ്റാണ്ടിലേറെയായി നാസര്‍ സൗദിയില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയാണ്. ഉമ്മയുള്‍പ്പെടുന്ന നാസറിന്റെ കുടുംബം ഇപ്പോൾ സന്ദര്‍ശന വിസയില്‍ സൗദിയിലുണ്ട്. കുടുംബം കഴിഞ്ഞ ദിവസം ഉംറ നിര്‍വ്വഹിക്കാനായി മക്കയിലേക്ക് തിരിച്ചിരുന്നു. മൃതദേഹം അല്‍ഹസ്സ കിംഗ് ഫഹദ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കെ.എം.സി.സി സാമൂഹ്യ പ്രവര്‍ത്തകന്‍ നാസര്‍ പാറക്കടവിന്റെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം സൗദിയില്‍ മറവ് ചെയ്യും.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷ മാറ്റി; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും

0
തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷ മാറ്റി വെച്ചു. നാളെ...

കൊച്ചിയിൽ വ്യാജ ഇന്ത്യൻ കറൻസി നിർമ്മിച്ച് വിറ്റ കേസ്; രണ്ട് പ്രതികൾക്ക് തടവും പിഴയും

0
കൊച്ചി: വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ അച്ചടിച്ച് വിപണിയിൽ ഇറക്കിയ കേസിൽ...

സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഈ മാസം 24-ന് തിരിതെളിയും; ഘോഷയാത്രയിൽ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും

0
തിരുവനന്തപുരം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഇക്കൊല്ലത്തെ ഓണം ടൂറിസം വാരാഘോഷത്തിന്...

ഫാൽക്കൺ ലേലത്തിൽ ‘സൂപ്പർ വൈറ്റ്’ വേട്ടപ്പരുന്തിന് തീപാറും വില

0
റിയാദ്: റിയാദിൽ നടക്കുന്ന 2026ലെ അന്താരാഷ്ട്ര ഫാൽക്കൺ ലേലത്തിൽ അപൂർവ...