കേരള ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ ഇഫ്താർ സംഗമം നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരള ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ ഇഫ്താർ സംഗമം എവെർഗ്രീൻ കോണ്ടിനെന്റൽ, പത്തനംതിട്ടയിൽ വെച്ചു നടന്നു. കെ എച്ച് ആർ എ സംസ്ഥാന പ്രസിഡന്റ്‌ ജി. ജയപാൽ ഉദ്‌ഘാടനം നിർവഹിച്ചു. മുഖ്യഥിതിയായി ജില്ലാ കളക്‌ടർ പ്രേം കൃഷ്ണൻ എസ് പങ്കെടുത്തു. അബ്ദുൾ ഷുക്കൂർ മൗലവി അൽ ഖസിമി അനുഗ്രഹ പ്രഭാഷണം നടത്തി. കെ എച്ച് ആർ എ സംസ്ഥാന ട്രഷറർ മുഹമ്മദ്‌ ശെരീഫ് ഇഫ്താർ സന്ദേശവും സംസ്ഥാന വർക്കിങ് പ്രസിഡന്റ്‌ പ്രസാദ് അനന്തഭവൻ മതമൈത്രി സന്ദേശവും സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ. എം രാജ റമദാൻ സന്ദേശവും നൽകി. സംസ്ഥാന സെക്രട്ടറി വീരഭദ്രൻ, സംസ്ഥാന കമ്മിറ്റി അംഗം ടി. സി. അൻസാരി, ഹോട്ടൽ ന്യൂസ്‌ എഡിറ്റർ വിപിൻ തോമസ്, ജില്ലാ പ്രസിഡന്റ്‌ ഉല്ലാസ്. എം. കെ, ജില്ലാ സെക്രട്ടറി സന്തോഷ്‌ മാത്യു, ജില്ലാ ട്രഷറിർ സക്കീർ ശാന്തി, ജില്ലാ വർക്കിങ് പ്രസിഡന്റ്‌ സുനു ഫിലിപ്പ്, എ. വി. ജാഫർ, വിൽസൺ എബ്രഹാം,നവാസ്. കെ. കെ എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് ലോഞ്ച് ചെയ്തു. Android വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

“പദവികൾ മാറിയാലും വിജയ് എനിക്ക് ഡാർലിങ് തന്നെ”; മുഖ്യമന്ത്രിയെ നേരിൽക്കണ്ട് ആശംസകളുമായി വിശാൽ

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ നടൻ വിജയ്‌യുമായുള്ള കൂടിക്കാഴ്ച്ചയുടെ വൈകാരികമായ നിമിഷങ്ങൾ...

‘ദീദിയെ ഞെട്ടിച്ച് കൂടുമാറ്റം’; തൃണമൂൽ വിട്ട എം.പിമാരെ ഒരുമിച്ച് നിർത്തി പവാർ ക്യാമ്പ്, അധ്യക്ഷ...

0
കൊൽക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസില്‍ വിമത നീക്കം രൂക്ഷം. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട...

കൃത്യസമയത്ത്‌ ചികിത്സ നൽകിയില്ല , ഗര്‍ഭസ്ഥ ശിശു മരിച്ചു ; സ്വകാര്യ ആശുപത്രിക്കെതിരെ പരാതിയുമായി...

0
കോഴിക്കോട് : കൃത്യ സമയത്ത് ചികിത്സ നൽകാത്തതുമൂലം ഗര്‍ഭസ്ഥ ശിശു മരിച്ചു....

ബീഫ് വില 500ന് മുകളിലേക്ക് ; പ്രതിസന്ധി രൂക്ഷമായതോടെ ​മുഖ്യമന്ത്രിക്ക് പരാതി

0
തിരുവനന്തപുരം : കേരളത്തിൽ ബീഫ് (പോത്തിറച്ചി) പ്രതിസന്ധി രൂക്ഷം. മുൻപ് സംസ്ഥാനത്തെ...