കോഴഞ്ചേരി : എസ്.എൻ.ഡി.പിയോഗം കോഴഞ്ചേരി യൂണിയന്റെ നേൃത്വത്തിൽ യൂണിയനിലെ മുതിർന്ന വനിതാ പ്രവർത്തകരെ ആദരിക്കുന്ന ചടങ്ങ് യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു ഉദ്ഘാടനം ചെയ്തു. എല്ലാ വിഭാഗം ജനങ്ങൾക്കും ഉപകാരപ്രദമായ ആചാര ക്രമങ്ങളാണ് ഗുരുദേവൻ വിഭാവനം ചെയ്ത് നടപ്പിലാക്കിയതെന്നും അതിന് സമൂഹത്തിൽ യാതൊരുവിധ കോട്ടങ്ങളും സംഭവിക്കാതിരിക്കാൻ വേണ്ട ശ്രദ്ധ ശ്രീനാരായണീയർക്ക് ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വനിതാ സംഘം യൂണിയൻ പ്രസിഡന്റ് വിനീത അനിൽ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന വനിതാ അംഗങ്ങളെ ആദരിച്ച ശേഷം കോട്ടയം ശാന്തിനികേതനിലെ പ്രീതിലാൽ ’ശ്രീ നാരായണ ധർമ്മം കുടുംബ ജീവിതത്തിൽ ‘ എന്ന വിഷയത്തെ ആധാരമാക്കി പ്രഭാഷണം നടത്തി.
യൂണിയൻ വൈസ് പ്രസിഡന്റ് വിജയൻ കാക്കനാടൻ, യൂത്ത് സംസ്ഥാന ജോ.സെക്രട്ടറി രാഖേഷ് കോഴഞ്ചേരി, യൂണിയൻ കൗൺസിലറും വനിതാ സംഘം ഇൻ ചാർജുമായ പ്രേംകുമാർ മുളമൂട്ടിൽ, അഡ്വ.സോണി പി.ഭാസ്ക്കർ, രാജൻ കുഴിക്കാല, സുഗതൻ പൂവത്തുർ, സിനു എസ്.പണിക്കർ, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് സോജൻ സോമൻ സെക്രട്ടറി അഖിൽ ചെറുകോൽ, യൂണിയൻ വൈദീക യോഗം കൺവീനർ സദാനന്ദൻ, ശാന്തി വനിതാ സംഘം യൂണിയൻ ട്രഷറർ ഉഷാ റെജി എന്നിവർ സംസാരിച്ചു. വനിതാ സംഘം യൂണിയൻ സെക്രട്ടറി ബാംബി രവീന്ദ്രൻ സ്വാഗതവും, വൈ പ്രസിഡന്റ് സുവർണ്ണ വിജയർ നന്ദിയും പറഞ്ഞു.