എസ്. എൻ. ഡി. പി യോഗം അടൂർ യൂണിയന്‍റെ ശിവഗിരി തീർത്ഥാടന പദയാത്രയ്ക്ക് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

അടൂർ : എസ്. എൻ. ഡി. പി യോഗം അടൂർ യൂണിയന്‍റെ നാലാമത് ശിവഗിരി തീർത്ഥാടന പദയാത്രയ്ക്ക് ഭക്തിനിർഭരമായ തുടക്കം യൂണിയൻ പ്രാർത്ഥനാമന്ദിരത്തിൽ നടന്ന ചടങ്ങിൽ യൂണിയൻ ചെയർമാൻ അഡ്വ. എം. മനോജ് കുമാർ അദ്ധ്യക്ഷതവഹിച്ചു. പുനലൂർ യൂണിയൻ പ്രസിഡന്റ് ടി. കെ. സുന്ദരേശൻ പദയാത്ര ഉദ്ഘാടനം ചെയ്ത് പദയാത്ര ക്യാപ്റ്റനും യോഗം കൗൺസിലറുമായ എബിൻ ആമ്പാടിക്ക് പീതപതാക കൈമാറി. യൂണിയൻ കൺവനീർ അഡ്വ. മണ്ണടി മോഹൻ സ്വാഗതം പറഞ്ഞു. സൈബർ സേന കേന്ദ്രസമിതിയംഗം അശ്വിൻ പ്രകാശ് സംസാരിച്ചു.  യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി സുജിത്ത് മണ്ണടി നന്ദിപറഞ്ഞു.  പദയാത്ര വടക്കടത്തുകാവ് 316-ാം നമ്പർ ശാഖാഗുരുക്ഷേത്രം, പുതുശേരിഭാഗം ഗുരുമന്ദിരം, 2640-ാം നമ്പർ ഏനാത്ത് ശാഖ, 6090 ഏറത്ത് കുളക്കട ശാഖായോഗം, 1725 പെരുങ്കുളം ശാഖ, 2377 പള്ളിക്കൽ ശാഖ എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി വൈകിട്ട് 6.30 ന് കൊട്ടാരക്കര യൂണിയൻ ആസ്ഥാനത്ത് സമൂഹ പ്രാർത്ഥന, മംഗളാരതി എന്നിവയോടെ ഒന്നാം ദിവസം സമാപിച്ചു. ഇന്ന് വൈകിട്ട് ചാത്തന്നൂർ എസ്. എൻ. ഡി. പി യൂണിയൻ ആസ്ഥാനത്ത് സമാപിക്കുന്ന പദയാത്ര 30 ന് ഉച്ചയോടെ ശിവഗിരിയിലെത്തും..31 ന് ശിവഗിരി മഹാസമാധിയിൽ നിന്ന് പുറപ്പെടുന്ന മഹാഘോഷയാത്രയിൽ പദയാത്രികർ അണിചേരും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തെ അമ്മത്തൊട്ടിലിലേക്ക് പുതിയ അതിഥിയെത്തി

0
കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തെ അമ്മത്തൊട്ടിലിലേക്ക് പുതിയ അതിഥിയെത്തി. കഴിഞ്ഞ...

ധവള പത്രം പുറത്തിറക്കിയതിന് പിന്നാലെ മുഖ്യമന്ത്രിക്ക് മറുപടിയുമായി മുൻ ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ

0
തിരുവനന്തപുരം: ധവള പത്രം പുറത്തിറക്കിയതിന് പിന്നാലെ മുഖ്യമന്ത്രിക്ക് മറുപടിയുമായി മുൻ ധനകാര്യ...

സംസ്ഥാന സർക്കാരിന്റെ ധവള പത്രം കടുത്ത ആശങ്ക പല മേഖലയിലും ഉയർത്തുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന...

0
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധവള പത്രം കടുത്ത ആശങ്ക പല മേഖലയിലും...

കൊല്ലത്ത് വയോധികരെ തലയ്ക്കടിച്ചു കൊന്ന കന്യാകുമാരി തക്കല സ്വദേശി വിജു സുരേഷ് പിടിയിൽ

0
കൊല്ലം: കല്ലുവാതുക്കലിലും കൊല്ലം നഗരഹൃദയത്തിലും വയോധികരെ തലയ്ക്കടിച്ചു കൊന്ന കന്യാകുമാരി തക്കല...