സമൂഹത്തിന്റെ പൊതുവായ നന്മയാകണം നല്ല പൊതുപ്രവര്‍ത്തകന്റെ ലക്ഷ്യം : എസ്. രാമചന്ദ്രന്‍ പിള്ള

For full experience, Download our mobile application:
Get it on Google Play

പത്തനാപുരം : സമൂഹത്തില്‍ സമൂലമായ മാറ്റം വരുത്താന്‍ നല്ല പൊതുപ്രവര്‍ത്തനം കൊണ്ട് സാധിക്കുമെന്നും സമൂഹത്തിന്റെ പൊതുവായ നന്മയാകണം നല്ല പൊതുപ്രവര്‍ത്തകന്റെ ലക്ഷ്യമെന്നും മുതിര്‍ന്ന സി.പി.എം. നേതാവും മുന്‍ പോളിറ്റ് ബ്യൂറോ അംഗവുമായ എസ്. രാമചന്ദ്രന്‍ പിള്ള പറഞ്ഞു. പത്രപ്രവര്‍ത്തകനും എം.എല്‍.എ.യും പി.എസ്.സി മെമ്പറുമൊക്കെയായിരുന്ന തെങ്ങമം ബാലകൃഷ്ണന്റെ സ്മരണയ്ക്കായി പത്തനാപുരം ഗാന്ധിഭവന്‍ ഏര്‍പ്പെടുത്തിയ തെങ്ങമം ഫൗണ്ടേഷന്‍ മാധ്യമ അവാര്‍ഡ് ദേശാഭിമാനി വാരാന്തപ്പതിപ്പ് എഡിറ്ററും ഗ്രന്ഥകാരനുമായ കെ.ആര്‍. അജയന് നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. 11,111 (പതിനോരായിരത്തി ഒരുന്നൂറ്റി പതിനൊന്ന്) രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതായിരുന്നു അവാര്‍ഡ്.

സമൂഹത്തിന് വേണ്ടി ആത്മാര്‍പ്പണത്തോടെ പ്രവര്‍ത്തിച്ച മനുഷ്യസ്നേഹിയായിരുന്നു തെങ്ങമം ബാലകൃഷ്ണനെന്നും കേരളത്തിന്റെ മതനിരപേക്ഷ സംസ്‌കാരത്തെയും ജനാധിപത്യ സംസ്‌കാരത്തെയും ഉയര്‍ത്തിപിടിക്കുന്നതില്‍ ഗാന്ധിഭവന്‍ നിര്‍ണ്ണായകമായ പങ്ക് വഹിക്കുന്നുവെന്നും എസ്.ആര്‍.പി പറഞ്ഞു.

വനിതാ കമ്മീഷന്‍ അംഗം ഡോ. ഷാഹിദാ കമാല്‍ അദ്ധ്യക്ഷയായ ചടങ്ങില്‍ കെ.എസ്.എഫ്.ഇ. ചെയര്‍മാന്‍ കെ. വരദരാജന്‍, ഗാന്ധിഭവന്‍ സെക്രട്ടറിയും സംസ്ഥാന ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് മെമ്ബറുമായ ഡോ. പുനലൂര്‍ സോമരാജന്‍, നൗഷാദ് യൂനുസ്, എന്‍. ജഗദീശന്‍, എം. മീരാപിള്ള, ബി. അജയകുമാര്‍, പി.എസ്. അമല്‍രാജ് എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവം : ഒരാളുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി

0
ന്യൂയോർക്ക്: യുഎസിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാളുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി....

ഉത്തര്‍പ്രദേശ് പടക്കനിര്‍മാണശാലാ സ്‌ഫോടനം : മരണസംഖ്യ 11 ആയി ഉയര്‍ന്നു

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കൗശാംബി ജില്ലയില്‍ പടക്കനിര്‍മാണശാലയിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ മരണ സംഖ്യ...

സംസ്ഥാനത്ത് കാലവർഷത്തിൽ മഴ കുറഞ്ഞു ; രേഖപ്പെടുത്തിയത് 21 ശതമാനം മഴയുടെ കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ ഇത്തവണ കാലവര്‍ഷത്തില്‍ ലഭിച്ചത് കുറഞ്ഞ മഴ ലഭ്യതയെന്ന് റിപ്പോര്‍ട്ട്....

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ പ്രശ്‌നങ്ങൾ പഠിക്കാൻ വിദഗ്ധരടങ്ങുന്ന ഉന്നതതല സമിതിയെ നിയോഗിക്കും ;...

0
പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മേജർ...