എംജി സര്‍വകലാശാല ആദ്യ വിസി ഡോ. എ ടി ദേവസ്യ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

പാലാ : എംജി യൂണിവേഴ്സിറ്റി ആദ്യ വൈസ് ചാന്‍സിലറും ഗാന്ധിയനുമായ ഡോ. എ ടി ദേവസ്യ അന്തരിച്ചു. 94 വയസ്സായിരുന്നു. പാലാ രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ മുന്‍ ചെയര്‍മാന്‍ ആയിരുന്നു. 1928 മാര്‍ച്ച്‌ 30ന് പാലാ അന്തായളത്തെ കര്‍ഷക കുടുംബത്തിലാണ് ജനനം. തേവര എസ് എച്ച് കോളേജിലും പാലാ സെന്റ് തോമസ് കോളേജിലും അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് ഫുള്‍ബ്രൈറ്റ് സ്‌കോളര്‍ഷിപ്പ് നേടി അമേരിക്കയിലേക്ക് പോയി. അമേരിക്കയിലെ കെന്റക്കി യൂണിവേഴ്സിറ്റിയില്‍ അധ്യാപകനായും പ്രവര്‍ത്തിച്ചു. പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്ന് കെപിസിസി അംഗമായി. വിമോചന സമരകാലത്ത് ഇഎംഎസ് സര്‍ക്കാരിന് എതിരെ പ്രക്ഷോഭത്തില്‍ പങ്കെടുത്തു. 1982ല്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ പ്രഥമ വൈസ് ചാന്‍സിലറായി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാണക്കാട് മണ്ണിടിച്ചിൽ ; അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കളക്ടർക്ക് നിർദേശം നൽകി മന്ത്രി

0
മലപ്പുറം: മലപ്പുറം പാണക്കാട് വേങ്ങര റോഡിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശദമായ...

സ്റ്റേറ്റ് ടാക്‌സ് ഓഫീസർ പരീക്ഷ ; ഉദ്യോഗാർഥികളുടെ വിവരം പി.എസ്.സി ചോർത്തി നൽകിയാതായി ആരോപണം

0
തിരുവനന്തപുരം : സ്റ്റേറ്റ് ടാക്സ് ഓഫീസറുടെ (ജി.എസ്.ടി.) റാങ്കുപട്ടിക പ്രസിദ്ധീകരിക്കുന്നതിനു മുൻപ്‌...

ഹൈക്കോടതി അംഗീകാരം നൽകി ; കണ്ഠര് ബ്രഹ്മദത്തൻ ശബരിമല തന്ത്രിയാകും

0
കൊച്ചി : ശബരിമല തന്ത്രിയായി കണ്ഠര് ബ്രഹ്മദത്തനെ നിയമിക്കാനുള്ള തിരുവിതാംകൂർ ദേവസ്വം...

ബൈക്കിൽ ‘റിവേഴ്സ്’ യാത്ര ; വിദ്യാർഥിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും

0
കൊച്ചി: ബൈക്കിൽ പിന്നോട്ട് തിരിഞ്ഞിരുന്ന് അപകടകരമായി യാത്ര ചെയ്ത സംഭവത്തിൽ വാഹനമോടിച്ച...