ശബരിമല തെരഞ്ഞെടുപ്പില്‍ വിഷയമല്ലെന്ന് എസ് രാമചന്ദ്രന്‍ പിള്ള

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എന്‍എസ്എസ് പറയുന്നത് അവരുടെ നിലപാടെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള . സര്‍ക്കാറിന് ആരുമായും പ്രശ്‌നങ്ങളില്ല, ആരുമായും ശത്രുതയില്ലെന്നും രാമചന്ദ്രന്‍ പിള്ള പറഞ്ഞു. ശബരിമല തെരഞ്ഞെടുപ്പില്‍ ഒരു വിഷയമല്ല, അത് സുപ്രിംകോടതി പരിഗണനയിലാണ്. വിധി വരട്ടെയെന്നും അദ്ദേഹം പറഞ്ഞു. സത്യവാങ്മൂലവും വിഷയമായി മാറില്ലെന്ന് രാമചന്ദ്രന്‍ പിള്ള.

ശബരിമല വിഷയത്തില്‍ യുഡിഎഫും ബിജെപിയും പറയുന്ന പോലെ പുതിയ നിയമത്തിനും പ്രസക്തിയില്ല. വിശാല ബെഞ്ചിന്റെ വിധി അനുസരിച്ച് വേണ്ടപ്പെട്ടവരുമായി ചര്‍ച്ച നടത്തി തീരുമാനം എടുക്കുമെന്നും രാമചന്ദ്രന്‍ പിള്ള.
സിപിഐഎം – ബിജെപി കൂട്ടുകെട്ടിനെയും അദ്ദേഹം തള്ളി. നേരത്തെ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ധാരണയുണ്ട്. സംസ്ഥാനത്ത് ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ വോട്ടുകച്ചവടം നടക്കുന്നതായും എസ് രാമചന്ദ്രന്‍ പിള്ള അഭിപ്രായപ്പെട്ടു. ഇതിനെതിരെ ജനം പ്രതികരിക്കുമെന്നും രാമചന്ദ്രന്‍ പിള്ള.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം : ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ

0
കോട്ടയം : കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിവന്ന ഷാപ്പുടമയും ജീവനക്കാരനും...

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...