തലശ്ശേരിയിലും ഗുരുവായൂരിലും സ്ഥാനാര്‍ഥികളില്ലാത്തത് പ്രശ്‌നമാക്കേണ്ടതില്ലെന്ന് അമിത് ഷാ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തലശ്ശേരിയിലും ഗുരുവായൂരിലും ബിജെപിക്ക് സ്ഥാനാര്‍ഥികളില്ലാത്തത് പ്രശ്‌നമാക്കേണ്ടതില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നാമനിര്‍ദേശ പത്രിക തള്ളിയത് സാങ്കേതിക പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു. തൃപ്പൂണിത്തുറയിലെ റോഡ് ഷോയ്ക്കിടെ അമിത് ഷായുടെ പ്രതികരണം. ‘അതൊരു സാങ്കേതിക പ്രശ്‌നമാണ്. അത് പ്രശ്‌നമല്ല’ അമിത് ഷാ പ്രതികരിച്ചു. കോണ്‍ഗ്രസും സിപിഎമ്മും കേരളത്തില്‍ ഒരു പോലെ എതിരാളികളായി കാണുന്നു. ഒരു നാണയത്തിന്റെ രണ്ടു വശങ്ങലാണ് ഇരു മുന്നണികളെന്നും അമിത് ഷാ പറഞ്ഞു.

ഇന്നലെ രാത്രിയോടെ കേരളത്തിലെത്തിയ അമിത് ഷാ ഇന്ന് സംസ്ഥാനത്തെ നാലിടത്താണ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുന്നത്. തൃപ്പൂണിത്തുറയിലെ റോഡ് ഷോയ്ക്ക് ശേഷം കാഞ്ഞിരപ്പള്ളിയിലേക്ക് പോകും. തുടര്‍ന്ന് കൊല്ലത്തെ ചാത്തന്നൂരിലും പാലക്കാട് കഞ്ചിക്കോട്ടുമുള്ള പരിപാടികളില്‍ പങ്കെടുക്കും. ഇതിനിടെ അദ്ദേഹം സംസ്ഥാനത്തെ നേതാക്കളുമായി തിരഞ്ഞെടുപ്പ് അവലോകനവും നടത്തി.

തലശ്ശേരിയിലും അമിത് ഷായുടെ പ്രചാരണം നേരത്തെ നടത്താന്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായിട്ടാണ് പാര്‍ട്ടിക്ക് അവിടെ സ്ഥാനാര്‍ഥി ഇല്ലാത്ത സ്ഥിതി വന്നത്. പാര്‍ട്ടിക്ക് പിന്തുണയ്ക്കാന്‍ സ്വതന്ത്രനെ പോലും കണ്ടെത്താനാകാത്ത അനിശ്ചിത്വത്തിലാണ് തലശ്ശേരിയില്‍ ബിജെപിയുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...