ശബരി റെയിൽ പദ്ധതി : പുതുക്കിയ എസ്റ്റിമേറ്റിൽ തിരുത്തലുകൾ നിർദേശിച്ച് റെയിൽവേ ബോർഡ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അങ്കമാലി – എരുമേലി ശബരി റെയിൽ പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റിൽ വീണ്ടും തിരുത്തലുകൾ നിർദേശിച്ച് റെയിൽവേ ബോർഡ്. റെയിൽവേ ബോർഡ് ഗതിശക്തി വിഭാഗവും കെ റെയിൽ ഉദ്യോഗസ്ഥരും പങ്കെടുത്ത ഓൺലൈൻ അവലോകന യോഗത്തിലാണു പദ്ധതി ചർച്ച ചെയ്തത്.

പദ്ധതിക്കായി ഏറ്റെടുക്കുന്ന ഭൂമിയുടെ അളവ് സംബന്ധിച്ചും വൈദ്യുതീകരണവുമായി ബന്ധപ്പെട്ട സംശയങ്ങളാണ് ബോർഡ് ഉന്നയിച്ചത്. വന്ദേഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകൾ ഓടിക്കാവുന്ന തരത്തിലുള്ള വൈദ്യുതീകരണ സംവിധാനങ്ങൾ എല്ലാ പദ്ധതിയിലും നിർബന്ധമാക്കിയതിനാൽ അതും പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നു ബോർഡ് നിർദേശിച്ചു.

3429 കോടി രൂപയാണു പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റ്. ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്തുന്നതോടെ എസ്റ്റിമേറ്റ് തുകയിൽ വ്യത്യാസം വരാം. റെയിൽവേ നിർമാണ വിഭാഗം ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത ശേഷം എസ്റ്റിമേറ്റ് പുതുക്കി നൽകുമെന്നു കെ–റെയിൽ അധികൃതർ പറഞ്ഞു. അങ്കമാലി–എരുമേലി ശബരി പദ്ധതിയിൽ ഇതുവരെ 264 കോടി രൂപയാണു റെയിൽവേ ചെലവാക്കിയത്.

പദ്ധതിയുടെ പകുതി ചെലവു പങ്കിടാമെന്നുള്ള കേരളത്തിന്‍റെ  പുതിയ കത്തു പരിഗണിച്ചാണു പുതുക്കിയ എസ്റ്റിമേറ്റ് റെയിൽവേ ബോർഡ് പരിഗണിക്കുന്നത്. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലൂടെ കടന്നു പോകുന്ന പാത രണ്ടാം ഘട്ടത്തിൽ റാന്നി, കോന്നി, പത്തനംതിട്ട വഴി പുനലൂരിലേക്കും മൂന്നാം ഘട്ടത്തിൽ പുനലൂരിൽ നിന്നു നെടുമങ്ങാട് വഴി തിരുവനന്തപുരത്തേക്കു നീട്ടാനും കഴിയും. ഇതു വഴി തിരുവനന്തപുരം–അങ്കമാലി സമാന്തര റെയിൽ പാത കേരളത്തിന് ലഭിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...