Friday, March 29, 2024 5:19 pm

ശബരിമലതീര്‍ത്ഥാടനം അട്ടിമറിക്കുന്ന നടപടികളില്‍ നിന്നും സര്‍ക്കാരും ദേവസ്വംബോര്‍ഡും പിന്‍തിരിയണം

For full experience, Download our mobile application:
Get it on Google Play

പന്തളം : ശബരിമലതീര്‍ത്ഥാടനം അട്ടിമറിക്കുന്ന നടപടികളില്‍ നിന്നും സര്‍ക്കാരും ദേവസ്വം ബോര്‍ഡും പിന്‍തിരിയണമെന്ന് ശബരിമല ആചാര സംരക്ഷണ സമിതി ആവശ്യപ്പെട്ടു.

Lok Sabha Elections 2024 - Kerala

മണ്ഡല വ്രതത്തേയും ശബരിമല ആചാര അനുഷ്ഠാനങ്ങളേയും അട്ടിമറിച്ച് ആചാര ലംഘനം നടത്തുന്ന നടപടികളാണ് സര്‍ക്കാരിന്‍റെയും  ദേവസ്വം ബോര്‍ഡിന്‍റെയും ഭാഗത്തുനിന്നും ഉണ്ടാകുന്നത്. വെര്‍ച്ചുല്‍ ക്യൂ ബുക്കിംഗ് ആരംഭിക്കുന്നത് നടതുറക്കാന്‍ അഞ്ചുദിവസം മുമ്പ്  മാത്രമാണ്. വ്രതധാരികളായ അയ്യപ്പഭക്തര്‍ക്ക് വെര്‍ച്ച്വല്‍ ക്യൂ കിട്ടുമെന്ന് യാതൊരു ഉറപ്പുമില്ല. വെര്‍ച്ച്വല്‍ ക്യൂ ബുക്കിംഗ് കിട്ടുന്ന ഭക്തര്‍ക്ക് വ്രതം അനുഷ്ഠിക്കുന്നതിനുള്ള സമയവും കിട്ടുന്നില്ല.

വ്രതധാരികളായ മുഴുവന്‍ ഭക്തജനങ്ങള്‍ക്കും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ദര്‍ശനം ലഭിക്കുന്നതിനായി വെര്‍ച്ച്വല്‍ ക്യൂ ഇല്ലാതെ ഭക്തജനങ്ങള്‍ക്ക് അവസരം നല്‍കേണ്ടതാണ്. വെര്‍ച്ച്വല്‍ക്യൂ സംവിധാനം അനിവാര്യമെങ്കില്‍ അത് പൂര്‍ണ്ണമായും ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കണം. ബുക്കുചെയ്യുന്നതിനുള്ള ആപ്പ് യൂസര്‍ ഫ്രണ്ട്‌ലി ആക്കണമെന്നും ശബരിമല ആചാര സംരക്ഷണ സമിതി ആവശ്യപ്പെട്ടു.

കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി പമ്പാസ്‌നാനത്തിനും പമ്പയിലെ പിതൃ തര്‍പ്പണത്തിനും ഭക്തര്‍ക്ക് അനുമതി ലഭിക്കുന്നില്ല. പോലീസ് ബലമായി ഇത്തരം ആചാരാനുഷ്ടാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വിലക്കുകള്‍ പിന്‍വലിച്ച് ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ച് ദര്‍ശന സൗകര്യം ഒരുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം.

ഭാരതത്തിലെ മറ്റൊരു നദികളിലും ഇറങ്ങി സ്‌നാനം ചെയ്യുന്നതിന് കോവിഡ് പ്രോട്ടോക്കോള്‍ വിലക്കില്ല എന്നിരിക്കെ പമ്പയില്‍ മാത്രം സ്‌നാനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത് ആചാരലംഘനത്തിന് വേണ്ടിമാത്രമാണ്. പമ്പയില്‍ തന്നെ റാന്നി, വടശ്ശേരിക്കര, ആറന്മുള, ചെങ്ങന്നൂര്‍, പ്രദേശങ്ങളില്‍ സ്‌നാനത്തിന് വിലക്കില്ല. ആര്‍ടിപിസിആറും, കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഒക്കെയായി എത്തുന്ന ഭക്തരെ ആണ് പമ്പയില്‍ ആചാരപരമായ സ്‌നാനത്തിനും പിതൃതര്‍പ്പണത്തിനും വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

എരുമേലി പേട്ടതുള്ളലിനും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നു. എരുമേലിയില്‍ നിന്ന് കാനനപാതവഴി പരമ്പരാഗതമായി കാളകെട്ടി, അഴുത, കല്ലിടാംകുന്ന് കരിമല, വലിയാനവട്ടം, ചെറിയാനവട്ടം വഴിയുള്ള തീര്‍ത്ഥാടന യാത്രയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നു. വിലക്ക് പിന്‍വലിച്ച് പരമ്പരാഗത കാനനപാത വഴിയുള്ള തീര്‍ത്ഥാടനം അനുവദിക്കണം.

പമ്പയില്‍ നിന്നും നീലിമല, അപ്പാച്ചിമേട്, ശബരിപീഠം ശരംകുത്തിവഴിയുള്ള പരമ്പരാഗത യാത്രക്കും നിലവില്‍ അധികാരികള്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നു. അപ്പാച്ചിമേട്ടില്‍ ഉണ്ടയേറ് വഴിപാട് ശബരിപീഠത്തിലെ കാണിക്കസമര്‍പ്പണം, കൂടാതെ നാളികേര സമര്‍പ്പണം, ശരംകുത്തിയാലിൽ ശരംവഴിപാട് എന്നിവ നിര്‍വ്വഹിക്കാന്‍ ഭക്തരെ അനുവദിക്കുന്നില്ല.

പമ്പഗണപതി കോവില്‍, ശബരിപീഠം, ശരംകുത്തി, സന്നിധാനം, മാളികപ്പുറം എന്നിവിടങ്ങളിലെ വെടിവഴിപാട് നടത്തുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭക്തരുടെ ഇരുമുടിക്കെട്ടിലെ നെയ്യ്‌തേങ്ങയില്‍ നിന്നും സമര്‍പ്പിക്കുന്ന നെയ്യഭിഷേകം ശബരിമല ആചാരവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട വഴിപാടാണ്. ഭക്തര്‍ക്ക് അവരവര്‍ കൊണ്ടുവരുന്ന നെയ്യ് അഭിഷേകം ചെയ്ത് തിരികെ വാങ്ങാന്‍ അവസരം നിഷേധിക്കപ്പെട്ടിരിക്കുന്നു. നെയ്തേങ്ങ കൗണ്ടറില്‍ ഏല്‍പ്പിച്ച് ആടിയശിഷ്ടം നെയ്യ് കൗണ്ടറില്‍ നിന്നും പകരം വാങ്ങി കൊണ്ടുപോകുവാന്‍ ഭക്തര്‍ നിര്‍ബന്ധിതരായിരിക്കുന്നു.  ഈ സംവിധാനം പൂര്‍വ്വസ്ഥിതിയിലാക്കേണ്ടതാണ്.

മാളികപ്പുറത്ത് മണിമണ്ഡപത്തിനു മുന്നിലായി നടന്നു വന്നിരുന്ന ആചാരമായിട്ടുള്ള പറകൊട്ടിപ്പാട്ട്, പുള്ളുവന്‍പാട്ട് എന്നിവ കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി നിര്‍ത്തിവച്ചിരിക്കുന്നു. ശബരിമല ആചാരവുമായി വളരെയധികം ബന്ധമുള്ള പറകൊട്ടി പാടുന്ന പരമ്പരാഗത സമുദായത്തില്‍പ്പെട്ടവര്‍ക്കും പുള്ളുവന്‍പാട്ട് പാടുന്ന സമുദായത്തിനും അവരുടേതായ ആചാരാനുഷ്ടാനങ്ങള്‍ നിര്‍വ്വഹിക്കുന്നതിനുള്ള അവസരം ശബരിമലയില്‍ നിഷേധിച്ചിരിക്കുന്നു.

ഭസ്മക്കുളത്തില്‍ വെള്ളം നിറയ്ക്കാതെ വൃത്തിഹീനമായി കിടക്കുന്നതിനാല്‍ കുളത്തില്‍ ഇറങ്ങുന്നതിനോ സ്‌നാനംചെയ്യുന്നതിനോ ഉള്ള അവസരം നിഷേധിക്കപ്പെട്ടിരിക്കുന്നു. ഭസ്മക്കുളത്തില്‍ സ്‌നാനം ചെയ്താണ് ഭക്തര്‍ ശയനപ്രദക്ഷിണം നിര്‍വ്വഹിച്ചിരുന്നത്. അതിനും അവസരം നിഷേധിക്കപ്പെട്ടിരിക്കുന്നു. ഉരക്കുഴി തീര്‍ത്ഥത്തില്‍ സ്‌നാനത്തിനുള്ള അവസരവും നിഷേധിക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ ഉരക്കുഴി തീര്‍ത്ഥസ്‌നാനം, ബലിതര്‍പ്പണം, ബ്രാഹ്മണദാനം, ദക്ഷിണ ഇവകള്‍ നിര്‍വ്വഹിക്കാന്‍ കഴിയുന്നില്ല. ഇരുമുടിക്കെട്ടില്‍ കൊണ്ടുവരുന്ന നിവേദ്യസാധനങ്ങൾ ഭഗവാന്‍റെ സന്നിധിയിലും മാളികപ്പുറത്തും നിവേദിച്ച് പ്രസാദമാക്കി വാങ്ങുന്നതിനുള്ള അവസരവും നിലവില്‍ നിഷേധിച്ചിരിക്കുകയാണ്.

ചുരുക്കത്തില്‍ ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങള്‍, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, പരമ്പരാഗത പാതയിലെ ചടങ്ങുകള്‍ എല്ലാം തന്നെ കോവിഡ് മഹാമാരിയുടെ മറവില്‍ ആരോഗ്യവകുപ്പിന്‍റെയും പോലീസിന്‍റെയും സഹായത്തോടുകൂടി പൂര്‍ണ്ണമായും ഇല്ലായ്മ ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ദേവസ്വം ബോര്‍ഡിന്‍റെയും കേരള സര്‍ക്കാരിന്‍റെയും ഭാരത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

യുവതി പ്രവേശനത്തെപ്പോലെ തന്നെ വേദനാജനകമായ ആചാര ലംഘനങ്ങളാണ് ശബരിമലയില്‍ നിലവിൽ കോവിഡിന്‍റെ പേരിൽ നടക്കുന്നത്. ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ച് ഭക്തജനങ്ങള്‍ക്ക് ശബരിമലയിലെ ആചാരങ്ങളും ചടങ്ങുകളും വഴിപാടുകളും നടത്തി തീര്‍ത്ഥാടനവും ദര്‍ശനവും ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധികൃതരോടും കേരളാ സര്‍ക്കാരിനോടും ശബരിമല ആചാര സംരക്ഷണ സമിതി ആവശ്യപ്പെട്ടു .

വരുമാനത്തിനായി ആചാരാനുഷ്ഠാനങ്ങളെ ഇല്ലായ്മ ചെയ്യുന്ന ഹീനമായ നടപടികളില്‍ നിന്നും ദേവസ്വം ബോര്‍ഡും സര്‍ക്കാരും പിൻമാറണമെന്നും നിർത്തലാക്കിയ പന്തളം – പമ്പ കെ എസ് ആർ ടി സി ബസ്സ് സർവ്വീസ്
മൂലസ്ഥാനത്തിന്‍റെ പ്രാധാന്യം കണക്കിലെടുത്ത് പുനരാരംഭിക്കണമെന്നും ശബരിമല ആചാര സംരക്ഷണ സമിതി ആവശ്യപ്പെട്ടു .

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആദായനികുതിവകുപ്പ് നടപടിക്കെതിരേ ശനിയാഴ്ച ധര്‍ണ നടത്തും : എംഎം ഹസന്‍

0
തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പടിവാതിലില്‍ നില്കുമ്പോള്‍ 1823.08 കോടി രൂപ...

ലീഗുമായി കോൺഗ്രസിന് നല്ല ബന്ധം ; അതാണ് യുഡിഎഫിൻ്റെ കരുത്തെന്നും കെ സുധാകരൻ

0
കോഴിക്കോട്: ലീഗുമായി കോൺഗ്രസിന് നല്ല ബന്ധമാണെന്ന് കണ്ണൂര്‍ ലോക്സഭ മണ്ഡലം യുഡിഎഫ്...

അടൂര്‍ വാഹനാപകടം : മകന്‍ മനക്കരുത്തുള്ളവന്‍, ആത്മഹത്യ ചെയ്യില്ല ; അനുജയെ അറിയില്ലെന്നും ഹാഷിമിന്റെ...

0
പത്തനംതിട്ട: അടൂര്‍ പട്ടാഴിമുക്കിലെ വാഹനാപകടത്തില്‍ മരിച്ച ഹാഷിം ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ്...

നാമനിര്‍ദേശ പത്രിക നാല് വരെ സമര്‍പ്പിക്കാം

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് നാലുവരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം....