തിരുവല്ല താലൂക്ക് ആശുപത്രി കോവിഡ് ഐസിയു ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : തിരുവല്ല താലൂക്ക് ആശുപത്രിയിലെ കോവിഡ് ഐസിയുവിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിച്ചു. മാത്യു ടി. തോമസ് എംഎല്‍എ നാട മുറിച്ച് കോവിഡ് ഐസിയു നാടിനു സമര്‍പ്പിച്ചു.

തിരുവല്ല താലൂക്ക് ആശുപത്രിയിലെ നിലവിലുള്ള നാല് കിടക്കകള്‍ ഉള്ള ഐസിയുവിന് അടുത്തുള്ള വാര്‍ഡില്‍ ആറ് ഐസിയു കിടക്ക ഉള്‍പ്പെടുത്തിക്കൊണ്ട് എന്‍എച്ച്എം കോവിഡ് ഫണ്ടില്‍ നിന്നും 11.25 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ ഐസിയു സജ്ജീകരിച്ചത്. സെന്‍ട്രലൈസ്ഡ് ഓക്സിജിന്‍, സ്വകാര്യതയ്ക്കായി കര്‍ട്ടന്‍ പാര്‍ട്ടീഷന്‍, പവര്‍ ബായ്ക്കപ്പിനായി യുപിഎസ്, പ്രത്യേകം നഴ്‌സ് സ്റ്റേഷന്‍ എന്നീ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി. 700 ചതുരശ്ര അടി വിസ്തൃതിയുണ്ട് ഐസിയു വിഭാഗത്തിന്.

ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, തിരുവല്ല നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബിന്ദു ജയകുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ ബിന്ദു ജേക്കബ്, ജിജി വട്ടശേരില്‍, ശ്രീനിവാസ് പുറയാറ്റ്, ജെനു മാത്യു, പ്രേംജിത് ശര്‍മ്മ, ജോസ് പഴയിടം, ചന്ദ്രലാല്‍, റെയ്‌ന ജോര്‍ജ്, അഡ്വ. രതീഷ് കുമാര്‍, അഡ്വ. എം.ബി. നൈനാന്‍, ബിന്ദു വേലായുധന്‍, ഡോ. ജി. അജയ് മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...