ശബരിമല തീർത്ഥാടകർക്ക് അങ്ങാടി ഗ്രാമ പഞ്ചായത്ത് നേതൃത്വത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി: ശബരിമല തീർത്ഥാടകർക്ക് അങ്ങാടി ഗ്രാമ പഞ്ചായത്ത് നേതൃത്വത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നു. പഞ്ചായത്ത് അതിർത്തിയിലെ പ്രധാന ഇടത്താവളങ്ങായ പുല്ലൂപ്രം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ശാലീശ്വരം മഹാദേവ ക്ഷേത്രം, അങ്ങാടി ഹിന്ദു ധർമ പരിഷത്ത് ഹാൾ എന്നീ ഇടത്താവളങ്ങളിലേക്ക് ആവശ്യമായ കുടിവെള്ള ടാങ്കുകൾ, വിരിമാറ്റുകൾ, ബയോബിൻ, ബക്കറ്റുകൾ, സാനിട്ടേഷൻ ഉപകരണങ്ങൾ എന്നിവയുടെ വിതരണവും നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു റെജി ഉദ്ഘാടന കർമം നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് പി.എസ്.സതീഷ് കുമാർ, അംഗങ്ങളായ ബി.സുരേഷ്, ടി.ഡി. രാധാകൃഷ്ണൻ, ബിച്ചു ഐക്കാട്ടുമണ്ണിൽ, ടി. ഡി. രാധാകൃഷ്ണൻ, ജെവിൻ കാവുങ്കൽ, ഇടത്താവള കമ്മിറ്റികളുടെ പ്രതിനിധികളായ സോമരാജൻ നായർ, ചേർത്തല രാധാകൃഷ്ണൻ, സിജി മോൻ, സുരേഷ്, ജഗദമ്മരാജൻ എന്നിവർ പ്രസംഗിച്ചു. തീർത്ഥാടക സീസണ് മുന്നോടിയായി ടൗണിൽ ഗതാഗത കുരുക്കിന് കാരണമാകുന്ന കണ്ടനാട്ട് ബൈപ്പാസ് റോഡിലെ കുഴികൾ പഞ്ചായത്ത് ഭരണ സമിതി ഇടപ്പെട്ട് ടാറിംഗ് നടത്തി ഗതാഗതയോഗ്യമാക്കിയിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 3 വരെ...

0
തൃപ്പൂണിത്തുറ : മലയാളമണ്ണിന്റെ തിരുവോണോഘോഷത്തിന് തുടക്കം കുറിച്ച് ഇന്നു തൃപ്പൂണിത്തുറ അത്തം...

കണ്ണൂരില്‍ സ്വകാര്യ ബസ് കണ്ടക്ടറെ മര്‍ദിച്ച് യാത്രക്കാരന്‍

0
പാനൂര്‍: കണ്ണൂരില്‍ ബസ് കണ്ടക്ടര്‍ക്ക് മര്‍ദനം. പാനൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന...

നഗര മധ്യത്തിൽ കടയുടെ ഷട്ടർ തകർത്ത് മോഷണം ; തെളിവുകൾ ശേഖരിച്ച് പോലീസ്

0
കൊല്ലം: നഗര മധ്യത്തിൽ കടയുടെ ഷട്ടർ തകർത്ത് മോഷണം. പണവും മൊബൈൽ...

63-കാരിയുടെ ആക്രമിച്ച് മാലപൊട്ടിച്ചു ; മോഷ്ടാവിനെ ഓടിച്ചിട്ട് പിടിച്ച് നാട്ടുകാർ

0
അമ്പലപ്പുഴ : നടന്നുപോയ 63-കാരിയുടെ കഴുത്തിനു കുത്തിപ്പിടിച്ച് സ്വർണമാല പൊട്ടിച്ചെടുത്ത മോഷ്ടാവിനെ...