ശബരിമല ചെമ്പോല വിഷയം ; നിലപാട് വ്യക്തമാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ – ചാനലിന് നോട്ടീസ് അയച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : 24 ന്യൂസ് ചാനലിനെതിരെ നടപടിയെടുത്ത് കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം. ശബരിമല ചെമ്പോല വിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ചാനലിന് നോട്ടീസ് അയച്ചു. ഹിന്ദു സമൂഹത്തെ വിഘടിപ്പിക്കാന്‍ ചാനല്‍ ശ്രമിച്ചുവെന്ന പരാതിയിന്മേലാണ് നടപടി. ശബരിമല ചെമ്പോല വിഷയത്തില്‍ ചാനലിലേതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.

ശങ്കു ടി ദാസ് അടക്കമുള്ളര്‍ പരാതിയുമായി രംഗത്ത് വന്നിരുന്നു. ഹിന്ദു വിശ്വാസത്തെ വ്രണപ്പെടുത്തുവാനുള്ള ശ്രമം ചാനലിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ടെന്നും ഹൈന്ദവ സമൂഹത്തിനിടയില്‍ തന്നെ വിഘടിപ്പിക്കുക എന്ന ലക്ഷ്യവും അതിനു പിന്നിലുണ്ടായിരുന്നു എന്ന് കണ്ടെത്താന്‍ സാധിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി. വിവാദ വിഷയത്തില്‍ മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നത്. കൃത്യമായ മറുപടി ലഭിച്ചില്ലെങ്കില്‍ ചാനലിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും സൂചനയുണ്ട്.

ചാനല്‍ റിപ്പോര്‍ട്ടര്‍ വ്യാജ വാര്‍ത്ത അവതരിപ്പിച്ചെന്ന ആരോപണത്തിന്‍മേല്‍, നടപടി ആവശ്യപ്പെട്ട് അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ അഡ്വ. ശങ്കു ടി. ദാസ്, ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ ചുമതല വഹിക്കുന്ന കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന് ഓണ്‍ലൈനായാണ് പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെ, ചാനലിലെ അവതാരകനായ സാന്‍ ആന്റണിയെ ചാനലില്‍ നിന്നും പുറത്താക്കിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...