വ്യാപാരികളെ അവഗണിച്ചു – ശബരിമലയില്‍ മാസപൂജയ്ക്ക് പതിനായിരം ഭക്തര്‍ക്ക് ദര്‍ശനാനുമതി ; സിനിമാ ഷൂട്ടിങ്ങിന് അനുമതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശബരിമലയില്‍ മാസപൂജയ്ക്ക് പതിനായിരം ഭക്തര്‍ക്ക് ദര്‍ശനാനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി. എ, ബി, കാറ്റഗറി മേഖലകളില്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി സിനിമാഷൂട്ടിങ്ങിനും അനുമതി നല്‍കി. എന്നാല്‍ വ്യാപാരികളെ പൂര്‍ണ്ണമായി അവഗണിച്ചതാണ് പ്രഖ്യാപനങ്ങള്‍.

ബക്രീദ് പ്രമാണിച്ച്  ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉള്ള പ്രദേശങ്ങളില്‍ തിങ്കളാഴ്ച കടകള്‍ തുറക്കാം. ആ പ്രദേശങ്ങളില്‍ ഇലക്ട്രോണിക് ഷോപ്പുകളും റിപ്പയര്‍ ഷോപ്പുകളും തിങ്കള്‍ മുതല്‍ വെള്ളിവരെ തുറക്കാം. ആരാധനാലയങ്ങളില്‍ വിശേഷദിവസങ്ങളില്‍ 40 പേര്‍ക്ക് പ്രവേശനം അനുവദിക്കും. ഒരു ഡോസ് വാക്‌സീന്‍ എടുത്തവര്‍ക്കാണ് ആരാധനാലയങ്ങളില്‍ പ്രവേശനാനുമതി. ആ പ്രദേശങ്ങളില്‍ മുടിവെട്ടാന്‍ ബ്യൂട്ടി പാര്‍ലറുകളും ബാര്‍ബര്‍ ഷോപ്പുകളും തുറക്കാം.

ഡിജിറ്റല്‍ പഠനോപകരണങ്ങളില്ലാത്ത കുട്ടികളുടെ കണക്കെടുക്കുമെന്ന് മുഖ്യമന്ത്രി. ആദിവാസി കുട്ടികള്‍ക്കാണ് മുന്‍ഗണന. ഊരുകളിലെ പഠനമുറികള്‍ ഉപയോഗിക്കും. തിരിച്ചടയ്ക്കാന്‍ ശേഷിയുള്ളവര്‍ക്ക് ടാബ്/ലാപ്‌ടോപ് വാങ്ങാന്‍ പലിശരഹിതവായ്പ അനുവദിക്കും. സാമ്പത്തികശേഷിയുള്ളവര്‍ ദരിദ്രരായ കുട്ടികളെ സഹായിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംഭാവനകള്‍ നല്‍കാന്‍ ചീഫ് മിനിസ്റ്റേഴ്‌സ് എജ്യുക്കേഷണല്‍ എംപവര്‍മെന്റ് ഫണ്ട് രൂപീകരിക്കുമെന്നും മുഖ്യമന്ത്രി.

സ്ത്രീസുരക്ഷയ്ക്കായി പിങ്ക് ബീറ്റ്. ഗാര്‍ഹികപീഡനങ്ങള്‍ പരാതി കിട്ടുംമുന്‍പ് അന്വേഷിച്ചറിയാന്‍ പിങ്ക് ജനമൈത്രി ബീറ്റ്. ബസുകള്‍, സ്‌കൂളുകള്‍, കോളജുകള്‍, ബസ് സ്റ്റോപ്പുകള്‍ എന്നിവിടങ്ങളിലും നിരീക്ഷണം. വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ മാത്രമുള്‍പ്പെട്ട പിങ്ക് റോമിയോ ബീറ്റ് തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർത്തിയിട്ട തടിലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
പാലാ : നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട്...

വാഴക്കാട് പോലീസിന്റെ ‘ചാലിയാർ രക്ഷകൻ’ ബോട്ട് പ്രവർത്തനരഹിതം ; ആശങ്കയിൽ നാട്ടുകാർ

0
മലപ്പുറം: ചാലിയാറിൽ വാഴക്കാട് പോലീസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന 'ചാലിയാർ രക്ഷകൻ' എന്ന ബോട്ട്...

സമാധാന കരാറിലെ വ്യവസ്ഥകൾ തള്ളി ഇസ്രായേൽ ; ഗാസയിൽ ആക്രമണം തുടർന്ന് നെതന്യാഹു

0
ഗാസ : ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ്...

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യത ; 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. 12 ജില്ലയിൽ ഓറഞ്ച്...