ശബരിമലയില്‍ വിഐപി ഭക്ഷണത്തിന്റെ പേരില്‍ ലക്ഷങ്ങളുടെ വെട്ടിപ്പ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമലയില്‍ വിഐപി ഭക്ഷണത്തിന്റെ പേരില്‍ ലക്ഷങ്ങളുടെ വെട്ടിപ്പ്. ശബരിമല ദര്‍ശനത്തിന് എത്തി ദേവസ്വം ഗസ്റ്റ് ഹൗസില്‍ താമസിച്ച വിഐപികളുടെ ഭക്ഷണത്തിന്റെ പേരിലാണ് വെട്ടിപ്പ് നടത്തിയത്. കര്‍ണ്ണാടക ഹൈക്കോടതി ജഡ്ജി ഉള്‍പ്പെടെ നിരവധി വിഐപികളാണ് അഴിമതിക്ക് ഇരയായത്. വിഐപികള്‍ സ്വന്തം ചെലവില്‍ ആഹാരം കഴിച്ചിട്ടും ദേവസ്വം ചെലവില്‍ ഭക്ഷണം നല്‍കിയതായി രജിസ്റ്ററില്‍ ഉള്‍പ്പെടുത്തി പണം തട്ടുകയായിരുന്നു.

ശബരിമലയില്‍ എത്തുന്ന ദേവസ്വം ബോര്‍ഡിന്റെ അതിഥികളെ ദേവസ്വം ഗസ്റ്റ് ഹൗസുകളിലാണ് താമസിപ്പിക്കുന്നത്. ഇത്തരത്തില്‍ ദേവസ്വം ഓഫീസ് കോംപ്ലക്സ് ഗസ്റ്റ് ഹൗസില്‍ താമസിച്ച വിഐപികളുടെ പേരിലാണ് ലക്ഷങ്ങളുടെ വെട്ടിപ്പ് നടത്തിയിരിക്കുന്നത്. ഇവര്‍ക്ക് ഭക്ഷണം നല്‍കിയത് ദേവസ്വം ചെലവില്‍ ആണെന്നാണ് രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ വിഐപികള്‍ എല്ലാവരും സ്വന്തം ചെലവിലാണ് ഭക്ഷണം കഴിച്ചിരുന്നത്.

ഇടുക്കി എസ്.പി കറുപ്പസ്വാമി, ശബരിമലയുടെ ചാര്‍ജുള്ള ഐഎഎസ് ഉദ്യോഗസ്ഥന്‍ എഡിഎം അര്‍ജുന്‍ പാണ്ഡ്യ, കര്‍ണ്ണാടക ഹൈക്കോടതി ജഡ്ജി, ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ എം. മനോജ് എന്നിവരുടെ പേരിലാണ് ഭക്ഷണത്തിന് പണം എഴുതിയെടുത്തിരിക്കുന്നത്. കൊല്ലം ജില്ലാ ജഡ്ജിയായ സ്പെഷ്യല്‍ കമ്മീഷണര്‍ സിറ്റിങ്ങിനായി ശബരിമലയില്‍ നിന്ന് പോയ ദിവസങ്ങളിലും അദ്ദേഹം ഭക്ഷണം കഴിച്ചിരുന്നതായി രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

തന്റെ പേരില്‍ നടത്തിയ അഴിമതിക്കെതിരെ ഇടുക്കി എസ്.പി, ക്രൈംബ്രാഞ്ച് എഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. ദേവസ്വം മെസ്സിന്റെ ചുമതല വഹിക്കുന്നത് ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാണ്. അഴിമതി സംബന്ധിച്ച ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഹൈക്കോടതിയുടെ ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം മെസ്സിന്റെ രജിസ്റ്റര്‍ പരിശോധനയ്‌ക്കായി ആവശ്യപ്പെട്ടിട്ടുണ്ട്. വര്‍ഷങ്ങളായി ദേവസ്വം ഗസ്റ്റ് ഹൗസുകളില്‍ അതിഥികളുടെ ഭക്ഷണ ചെലവുമായി ബന്ധപ്പെട്ട കണക്കെടുപ്പുകള്‍ നടക്കാറില്ല. ഈ കാര്യം മുതലെടുത്തുകൊണ്ട് ലക്ഷങ്ങളുടെ അഴിമതിയാണ് കാലങ്ങളായി നടത്തുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ലത്ത് തെരുവുനായ പെട്ടെന്ന് അക്രമാസക്തമായി ആളുകളെ കടിച്ചു ; ഒരേ സമയം 11പേർക്ക് കടിയേറ്റു

0
തിരുവനന്തപുരം: തിരുവല്ലത്ത് തെരുവുനായയുടെ ആക്രമണം. ആപ്രതീക്ഷിതമായ ആക്രമണത്തിൽ പനത്തുറ ഭാഗത്ത് 11...

വൻ അഴിച്ചുപണിയുമായി ബിജെപി ; ദേശീയ ഭാരവാഹി പട്ടികയിൽ കേരളത്തിൽ നിന്ന് 3 നേതാക്കൾക്ക്...

0
ന്യൂഡൽഹി : രാഷ്ട്രീയമായി നേരിട്ട നിരവധി തിരിച്ചടികൾക്ക് പിന്നാലെ ബിജെപിയിൽ ചൊവ്വാഴ്ച...

വന്ദേമാതരം വിവാദം : പ്രധാനമന്ത്രി പറഞ്ഞത് തങ്ങളേക്കുറിച്ചാണെന്ന് തോന്നുന്നവരൊക്കെ ദിമാഗി നക്‌സലുകളാകാം ; കിരൺ...

0
ന്യൂഡൽഹി : വന്ദേമാതരത്തെ ചൊല്ലിയുള്ള വിവാദത്തിൽ കോൺഗ്രസിനെ പരിഹസിച്ച് കേന്ദ്രമന്ത്രി കിരൺ...

കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി

0
കൊല്ലം: കൊല്ലം കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം...