ചെങ്ങന്നൂര്‍ : യുവതീ പ്രവേശനക്കേസ് പരിഗണിക്കണം സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് തന്ത്രിയുടെ ഭാര്യയുടെ കത്ത്. മുന്‍തന്ത്രി കണ്ഠര് മഹേശ്വരരുടെ പത്‌നി ദേവകി അന്തര്‍ജനമാണ് ചീഫ് ജസ്റ്റിസ് എന്‍.വി. രമണക്ക് കത്തെഴുതിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഹുല്‍ ഗാന്ധി എന്നിവര്‍ വിശ്വാസികളുടെ ആവശ്യത്തെ പിന്തുണച്ചിട്ടുണ്ടെന്ന് കത്തില്‍ ദേവകി അന്തര്‍ജനം ചൂണ്ടിക്കാട്ടി. 2020 ജനുവരിയില്‍ ഒമ്പത് അംഗ ഭരണഘടന ബെഞ്ചിന് മുമ്പാകെ ശബരിമല കേസില്‍ വാദം ആരംഭിച്ചെങ്കിലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ശബരിമല പ്രക്ഷോഭ സമയത്ത് പോലീസ് അറസ്റ്റ് ചെയ്തതിന്റെ ഫോട്ടോയും കത്തിനൊപ്പം വെച്ചിട്ടുണ്ട്.
യുവതീ പ്രവേശനക്കേസ് ഉടൻ പരിഗണിക്കണം – സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് മുന്‍ തന്ത്രിയുടെ ഭാര്യയുടെ കത്ത്
RECENT NEWS
Advertisment