ശബരിമല സ്വർണക്കൊള്ള: സ്വർണപ്പാളി കൈമാറ്റത്തിൽ ​ഗൂഢാലോചന ; തന്ത്രി രാജീവരും പ്രശാന്തും പ്രതികളാവും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ഒരു ഇടതു ഭരണ സമിതികൂടി പ്രതിപട്ടികയിൽ. 2025ൽ നടന്ന സ്വർണപാളി കൈമാറ്റത്തിൽ ഗൂഡാലോചനയെന്ന് എസ്ഐടി കണ്ടെത്തി. 9 പേർക്ക് കൈമാറ്റത്തിൽ പങ്കുണ്ടെന്നും ചട്ടങ്ങള്‍ മറികടന്ന് 2025ൽ പാളികള്‍ ഉണ്ണികൃഷണൻ പോറ്റിക്ക് കൈമാറിയതിൽ ദുരൂഹതയുണ്ടെന്നും എസ്ഐടി പറയുന്നു. എസ്ഐടി ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൻെറ വിശദാംശങ്ങൾ പുറത്തുവന്നു. 2019ലെ വീഴ്ചകള്‍ മറയ്ക്കാനായിരുന്നു നീക്കം. ആറു വർഷത്തിനുള്ളിൽ സ്വർണത്തിൻെറ നിറം മങ്ങിയിട്ടും മുൻ ബോർഡ് അന്വേഷണത്തിന് തയ്യാറായില്ല. വാറണ്ടിയുണ്ടെന്ന പേരിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികള്‍ കൈമാറിയെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, സ്വർണം നഷ്ടമായില്ലെങ്കിലും അഴിമതി നിരോധന വകുപ്പ് പ്രതികള്‍ക്കെതിരെ നിലനിൽക്കുമെന്ന് എസ്ഐടി വ്യക്തമാക്കുന്നു.

ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് പിഎസ് പ്രശാന്ത്, ബോർഡ് അംഗങ്ങളായ അജി കുമാർ, സന്തോഷ് കുമാർ, തന്ത്രി കണ്ഠരര് രാജീവരര്, തിരുവാഭരണം കമ്മീഷണർ രജിലാൽ, സെക്രട്ടറി ബിന്ദു, ഉണ്ണികൃഷ്ണൻ പോറ്റി, പങ്കജ് ബണ്ടാരി, ഗോവർദ്ധൻ എന്നിവർ പ്രതികളാകും. പ്രതിപ്പട്ടികയിൽ നിന്ന് മുരാരിബാബുവിനെ ഒഴിവാക്കി. പ്രതിപ്പട്ടിക വൈകാതെ കൊല്ലം വിജിലൻസ് വകുപ്പിന് നൽകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കഞ്ചാവുമായി സ്ഥിരം കുറ്റവാളി പിടിയിൽ

0
മാവേലിക്കര: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജൂലി തോമസിനെ (42) കഞ്ചാവുമായി...

ജാതി സെൻസസ് ചോദ്യങ്ങൾ ദുരൂഹമെന്ന് ആക്ഷേപം; കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് പ്രതിഷേധം

0
ന്യൂഡല്‍ഹി: 2027ലെ സെന്‍സസില്‍ ജാതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്ന നടപടിയില്‍ കേന്ദ്ര...

സ്വതന്ത്ര വ്യാപാര കരാർ കർഷകരെ കൊള്ളയടിക്കുന്നതിന് തുല്യം : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

0
പത്തനംതിട്ട : സ്വതന്ത്ര വ്യാപാര കരാർ ഒപ്പിടുന്നതിലൂടെ ഇന്ത്യയിലെ കർഷകരോട് കേന്ദ്ര...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...