ശബരിമല സ്വര്‍ണക്കൊള്ള കേസ് ; എ പത്മകുമാറിന്റെ വെളിപ്പെടുത്തലില്‍ പ്രത്യേക അന്വേഷണത്തിന്‍റെ കാര്യമില്ലെന്ന് രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ എ പത്മകുമാറിന്റെ വെളിപ്പെടുത്തലിൽ പ്രത്യേകിച്ച് അന്വേഷണത്തിന്റെ കാര്യമില്ലെന്നാണ് തോന്നുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പത്മകുമാർ കേസിലെ പ്രധാന പ്രതിയാണ്. പത്മകുമാറിന്റെ വെളിപ്പെടുത്തൽ പത്രത്തിൽ വായിച്ചു. അതിൽ പ്രത്യേകിച്ച് അന്വേഷണത്തിന്റെ കാര്യമില്ലെന്നാണ് തോന്നുന്നത്. ആത്മക്കഥയിൽ എഴുതുന്ന കാര്യങ്ങൾ അന്വേഷിക്കുമെന്നും പുതിയ അന്വേഷണത്തിന്റെ കാര്യമില്ലെന്നും ചെന്നിത്തല പറഞ്ഞു. മുൻ ദേവസ്വം ദേവസ്വം പ്രസിഡന്‍റും സ്വര്‍ണക്കൊള്ള കേസിലെ പ്രതിയുമായ എ പത്മകുമാറിന്റെ ആത്മകഥയിൽ ശബരിമല സ്വര്‍ണക്കൊള്ള കേസിലെയും യുവതീപ്രവേശനത്തിലെയും തുറന്ന് പറച്ചിലുകൾ ഉണ്ടാകുമെന്നാണ് സൂചന. ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം സന്നിധാനത്തുനിന്ന് മാറ്റി നിർത്തിയെന്ന് പത്മകുമാർ ഇന്നലെ വെളിപ്പെടുത്തിയിരുന്നു.

ഇതിന് ചരട് വലിച്ചത് പാർട്ടിയിലും ഭരണ നേതൃത്വത്തിലും സ്വാധീനമുള്ള ഉന്നതനാണെന്നുമാണ് പത്മകുമാറിന്‍റെ വെളിപ്പെടുത്തൽ. അടുത്ത സുഹൃത്തുക്കളോട് പത്മകുമാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. നിർണായക ജില്ലാ കമ്മിറ്റി ചേരാനിരിക്കെയാണ് പത്മകുമാറിന്റെ വെളിപ്പെടുത്തല്‍. പത്തനംതിട്ട ജില്ലാ കമ്മിറ്റി രൂപീകരിച്ചത് മുതലുള്ള അംഗമാണ് പത്മകുമാർ, സ്വർണ്ണക്കൊള്ള കത്തി നിന്നപ്പോൾ പത്മകുമാറിനെ ചേർത്ത് നിർത്തിയ സിപിഎം നടപടി വലിയ സംശയങ്ങളാണുണ്ടാക്കിയിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലവർഷക്കെടുതി : രാജ്യത്ത് മരിച്ചത് 150ലധികം പേർ, അസമിൽ മാത്രം 95 മരണം

0
ഡൽഹി : രാജ്യത്തെ മഴക്കെടുതിയിൽ മരിച്ചത് 150ലധികം പേർ. അസമിൽ മാത്രം...

ആഭ്യന്തര ഫെർട്ടിലൈസർ മേഖലയെ സംരക്ഷിക്കാൻ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ വേണമെന്ന് ഡോ. ജോൺ ബ്രിട്ടാസ്...

0
ഡൽഹി: പൊതുമേഖലാ ഫെർട്ടിലൈസർ നിർമ്മാണ സ്ഥാപനങ്ങളായ ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ...

സംസ്ഥാനത്ത് അവയവദാനത്തിനുള്ള മാനദണ്ഡങ്ങൾ കർശനമാക്കാൻ സർക്കാർ ഒരുങ്ങുന്നു

0
കൊച്ചി: അവയവക്കച്ചവടവുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ നിർണായക കണ്ടെത്തലുകളെ തുടർന്ന്...

ഇന്ത്യ–മ്യാൻമർ അതിർത്തി തർക്കം : ഭൂമികൈമാറ്റത്തിൽ ചർച്ച നടക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം

0
ന്യൂഡൽഹി : ഇന്ത്യയും മ്യാൻമറും തമ്മിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന അതിർത്തി തർക്കം...