കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ഭക്ഷണമൊരുക്കി യൂത്ത് കോണ്‍ഗ്രസിന്‍റെ ശബരിമല ഹെല്‍പ്പ് ഡെസ്ക് പ്രവര്‍ത്തകര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മകരജ്യോതി ദര്‍ശനത്തിന് ശേഷം തീര്‍ത്ഥാടകര്‍ക്ക് സുഗമമായ മടക്ക യാത്ര ഒരുക്കുവാനെത്തിയ 800 ഓളം കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ഭക്ഷണമൊരുക്കി യൂത്ത് കോണ്‍ഗ്രസിന്‍റെ ശബരിമല ഹെല്‍പ്പ് ഡെസ്ക് പ്രവര്‍ത്തകര്‍. ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ രാവിലെ പത്തനംതിട്ട ശബരിമല ഇടത്താവളത്തില്‍ ഭക്ഷണം വിതരണം ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ഹെല്‍പ്പ് ഡെസ്ക്ക് പ്രവര്‍ത്തനം മാതൃകാപരമെന്ന് ഡി.സി.സി പ്രസിഡന്‍റ്പറഞ്ഞു. മറ്റ് ജില്ലകളില്‍ നിന്നുമെത്തിയ ജീവനക്കാര്‍ കൈവശമുണ്ടായിരുന്ന ഭക്ഷണവും വെള്ളവും തീര്‍ന്ന് ഡ്യൂട്ടിക്കായി കാത്തിരുന്നത് മനസിലാക്കി യുത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും ഹെല്‍പ്പ് ഡെസ്ക്ക് ഭാരവാഹിയുമായ നഹാസ് പത്തനംതിട്ടയാണ് സഹപ്രവര്‍ത്തകരുമൊത്ത് ഭക്ഷണവുമായി ഇടത്താവളത്തില്‍ എത്തിയത്.

ഈ തീര്‍ത്ഥാടനകാലത്ത് ഒരാള്‍ പോലും ബുദ്ധിമുട്ടനുഭവിക്കാന്‍ പാടില്ലെന്നും ഈ വര്‍ഷം പമ്പ മുതല്‍ പത്തനംതിട്ട വരെ അയ്യപ്പന്‍മാരുടെ സേവനത്തിനായി ഹെല്‍പ്പ് ഡെസ്ക്കിന്‍റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുവാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നതായും നഹാസ് പത്തനംതിട്ട പറഞ്ഞു. അവസാന തീര്‍ത്ഥാടകരും അവര്‍ക്കായി വിവിധ ജോലികള്‍ക്ക് എത്തിയവരുടേയും ആവശ്യങ്ങള്‍ക്കായി ഹെല്‍പ്പ് ഡെസ്ക് ഉണ്ടാവുമെന്നും നഹാസ് പറഞ്ഞു. യൂത്ത് കോണ്‍ഗസ് റാന്നി നിയോജക മണ്ഡലം വൈസ് പ്രസിഡന്‍റ് സുനില്‍ യമുന, യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളായ അസ്ലം കെ. അനൂപ്, സുധീഷ് പൊതീപ്പാട്, അഖില്‍ സന്തോഷ്, കാര്‍ത്തിക് മുരിങ്ങമംഗലം, അഖില്‍ ടി.എ, സഞ്ജു ബേബിക്കുട്ടന്‍, കണ്ണന്‍ കുമ്പളാംപൊയ്ക, അജ്മല്‍ അലി, ഷാനി കണ്ണംകര, മുഹമ്മദ് റാഫി എന്നിവര്‍ നേതൃത്വം നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വ്യാജ്യ സമ്മാനക്കൂപ്പൺ വഴി കണ്ണൂർ സ്വദേശി 3 കോടി തട്ടിയതായി പരാതി ; അന്വേഷണം...

0
കണ്ണൂർ : ലോട്ടറി നിയമങ്ങൾക്ക് വിരുദ്ധമായി സമ്മാനക്കൂപ്പൺ അച്ചടിച്ച് വിറ്റ കേസിലെ...

പിണറായി വിജയനെതിരെ ഇഡി ശുപാർശ: സർക്കാർ കേസ് എടുത്താൽ പ്രതിഷേധമുയർത്താൻ സിപിഎം

0
തിരുവനന്തപുരം : സിഎംആർഎൽ മാസപ്പടിയുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അഴിമതി...

സിപിഎമ്മിൽ ഫോൺ പരിശോധനാ വിവാദം ; ആരോപണം നിഷേധിച്ച് ജില്ലാ സെക്രട്ടറി വി.ജോയി

0
തിരുവനന്തപുരം : വാർത്ത ചോർത്തൽ കണ്ടെത്താൻ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളുടെ...

യുക്രെയ്ൻ-റഷ്യ സംഘർഷം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ താല്പര്യത്തെ സ്വാഗതം ചെയ്ത് റഷ്യ

0
കീവ്: യുക്രെയ്ൻ-റഷ്യ സംഘർഷം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ താല്പര്യത്തെ സ്വാഗതം ചെയ്ത് റഷ്യ....