സംഗീത സാന്ദ്രമായി ശബരിമല ; ഗാനാര്‍ച്ചനയുമായി ഗായക സംഘം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ദര്‍ശനപുണ്യം തേടി ശബരിമലയിലെത്തിയ അയ്യപ്പഭക്തരുടെ മനം നിറച്ച് വിവിധ ഗായക സംഘങ്ങളുടെ സംഗീതാര്‍ച്ചന. തിരുവനന്തപുരം ഉളളൂര്‍ ശ്രീബാല സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ഭജന സംഘമായ മുരുക വിലാസം ഭജന സംഘവും ശബരിമല ഹൈകോര്‍ട്ട് ഓഡിറ്റ് വിഭാഗം ജീവനക്കാരനായ ലതീഷുമാണ് തിരു സന്നിധിയെ സംഗീത സാന്ദ്രമാക്കിയത്. പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായിട്ടാണ് മുരുക വിലാസം ഭജന സംഘം ശബരിമലയിലെത്തിയത്.

പോലീസ് ഉദ്യോഗസ്ഥന്‍ കൂടിയായ എ.വി. സന്തോഷ് കുമാര്‍ ഭജന സംഘത്തെ നയിച്ചു. അധ്യാപകനായ പി.വി. പ്രദീപ് കുമാര്‍, ദീപു (ഹാര്‍മോണിയം), മുരളീധരന്‍ ( തബല), രാജേഷ് കുമാര്‍, ബാലമുരുകന്‍, ദേവയാനി എന്നിവരും ഗാനാര്‍ച്ചനയില്‍ പങ്കെടുത്തു. ഞായറാഴ്ച്ച വൈകീട്ട് 7 ന് പമ്പ ഗണപതി ക്ഷേത്രം ആഡിറ്റോറിയത്തിലും സംഘം ഭജന അവതരിപ്പിക്കും.

സന്നിധാനത്തെ ഹൈകോടതി ഓഡിറ്റ് ഡ്യൂട്ടിയുടെ ഭാഗമായി പത്ത് ദിവസത്തെ ഓഡിറ്റ് ക്യാമ്പിനെത്തിയ വേളയിലാണ് ഓഡിറ്റ് വിഭാഗം ജീവനക്കാരനായ ലതീഷ് അയ്യന് കാണിക്കയായി ഗാനാര്‍ച്ചന നടത്തിയത്.  കേരള സ്റ്റേറ്റ് ഓഡിറ്റ് ഡിപ്പാര്‍ട്ട്മെന്റിലെ സീനിയര്‍ ഗ്രേഡ് ഓഡിറ്ററാണ് പി. ലതീഷ്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലെ പ്രസിദ്ധമായ ഭക്തിഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഗാനാവതരണം ഒരു മണിക്കൂറോളം നീണ്ടു.

സ്വാതി തിരുനാള്‍ സംഗീത കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥി കൂടിയായ ലതീഷ് കേരളത്തിനകത്തും പുറത്തും നിരവധി വേദികളില്‍ സംഗീത പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ശബരീശ സന്നിധിയില്‍ പാടാനുളള ഏറെ നാളത്തെ മോഹം പൂവണിയാന്‍ ഓഡിറ്റ് ഓഫീസര്‍ ബി. ലിജിലാലിന്റെ പിന്തുണയും ലതീഷിന് ലഭിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാന്‍സര്‍ രോഗികള്‍ക്കുള്ള സൗജന്യ യാത്ര അവസാനിപ്പിച്ചിട്ടില്ല ; കെഎസ്ആര്‍ടിസി

0
തിരുവനന്തപുരം: കാന്‍സര്‍ രോഗികള്‍ക്കായി നടപ്പിലാക്കി വരുന്ന സൗജന്യ യാത്രാ പദ്ധതി അവസാനിപ്പിച്ചിട്ടില്ലെന്ന്...

വീണ്ടും ചോദ്യപ്പേപ്പർ ചോർച്ച : രണ്ട് എൻജിനീയറിങ് പരീക്ഷകൾ മാറ്റിവച്ചു ; അധ്യാപകൻ അറസ്റ്റിൽ‍

0
ഡെറാഡൂൺ : നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട സിജെപി നേതൃത്വം നൽകുന്ന...

ഇസ്രയേലിലെ മുതിർന്ന ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടു ; ഇറാന്റെ രഹസ്യനീക്കം പരാജയപ്പെടുത്തി മൊസാദ്

0
ജറുസലേം : ഇസ്രയേലി‍ൽ കടന്നുകയറി മുതിർന്ന ഉദ്യോഗസ്ഥരെ വധിക്കാനുള്ള ഇറാന്റെ നീക്കം...

സ്കൂൾവിട്ട് മടങ്ങുന്നതിനിടെ രണ്ടാംക്ലാസുകാരൻ ലോറിയ്ക്കടിയിൽപെട്ട് മരിച്ചു ; അപകടം ചേന്ദമംഗലൂരിന് സമീപം

0
മുക്കം : സ്കൂൾവിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഓട്ടോറിക്ഷയിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ ഏഴുവയസ്സുകാരന്...