മണ്ഡലകാലത്തിന് സമാപനം ; ശബരിമല സന്നിധാനത്ത് മണ്ഡലപൂജ തുടങ്ങി

For full experience, Download our mobile application:
Get it on Google Play

ശബരിമല : കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും തീർത്ഥാടകരെ നിയന്ത്രിച്ചും ശബരിമലയിൽ മണ്ഡല പൂജ നടന്നു. പൂജകൾക്ക് തന്ത്രി കണ്ഠരര് മഹേശ്വരര് നേതൃത്വം നൽകി. വൈകിട്ട് തങ്ക അങ്കി ചാർത്തിയുള്ള ദീപാരധനക്ക് ശേഷം ചടങ്ങുകൾ പൂർത്തിയാക്കി നട അടക്കുന്നതോടെ ഈ വർഷത്തെ മണ്ഡലകാല തീർത്ഥാടനത്തിന് സമാപനമാകും.

തീർത്ഥാടകർ നിറഞ്ഞ് കവിഞ്ഞിരുന്ന കാലത്തിൽ നിന്നും വ്യത്യസ്ഥമായാണ് ഈ വർഷത്തെ മണ്ഡല പൂജ ചടങ്ങുകൾ നടന്നത്. 11 മണിയോടെ പമ്പയിൽ നിന്നും തീർത്ഥാടകരെ നിയന്ത്രിച്ചിരുന്നെങ്കിലും സന്നിധാനത്ത് നിലയുറപ്പിച്ചവരാൽ ഭക്തി സാന്ദ്രമായിരുന്നു അന്തരീക്ഷം. 11.20നും 12.40നും മദ്ധ്യേയുള്ള മീനം രാശിയിൽ തന്ത്രി കണ്ഠരര് മഹേശ്വരരും മേൽശാന്തി ജയരാജ് പോറ്റിയും പൂജാ ചടങ്ങുകൾക്ക് നേതൃത്വം നൽകി. 11.30ന് കലശാഭിഷേകവും തുടർന്ന് കളഭാഭിഷേകവും നടന്നു. തങ്ക അങ്കി ചാർത്തിയുള്ള മണ്ഡല പൂജക്ക് ശേഷം ഒരു മണിയോടെ നടയടച്ചു.

അഞ്ച് മണിക്ക് ക്ഷേത്ര നടന്ന് തുറന്ന് വിശേഷാൽ പൂജകൾക്കും ദീപാരാധനക്കും ശേഷം രാത്രി 9ന് ഹരിവരാസനം പാടി നടയടക്കുന്നതോടെ ഈ വർഷത്തെ മണ്ഡലകാലത്തിന് സമാപനമാകും. നാല് ദിവസത്തെ ഇടവേളക്ക് ശേഷം 30ന് വൈകിട്ടാണ് മകരവിളക്ക് ഉൽസവത്തിനായി നട തുറക്കുക. ജനുവരി 14ന് മകരവിളക്ക് മഹോത്സവം നടക്കും

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...