Wednesday, July 2, 2025 1:05 pm

ശബരിമല മേല്‍ശാന്തി ; അബ്രാഹ്മണരെ പരിഗണിക്കണമെന്ന് ബിഡിജെഎസ് – സമവായം വേണമെന്ന് ദേവസ്വം ബോര്‍ഡ്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശബരിമലയില്‍ മേല്‍ശാന്തിയായി ബ്രാഹ്മണര്‍ അല്ലാത്തവരെ കൂടി പരിഗണിക്കണമെന്ന വിഷയം സജീവമായി ഉന്നയിച്ച് ബി.ഡി.ജെ.എസ്. എന്നാല്‍ ബ്രാഹ്മണപൂജയാണ് ശബരിമലയിലെ അംഗീകൃത സമ്പ്രദായമെന്ന നിലപാടില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. എല്ലാവരുമായി ചര്‍ച്ച ചെയ്ത് മാറ്റം ആലോചിക്കാമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. ശബരിമല അയ്യപ്പന് അയിത്തമോ എന്ന വിഷയം എടുത്ത് എന്‍.ഡി.എയുടെ ഘടകകക്ഷിയായ ബി.ഡി.ജെ.എസ് പ്രക്ഷോഭം തുടങ്ങിയെങ്കിലും ബി.ജെ.പി അടക്കം മൗനത്തിലാണ്.

ബ്രാഹ്മണപൂജയാണ് ശബരിമലയിലെ സമ്പ്രദായം. പൂജാവിധി പഠിച്ചവരെ ജാതിവ്യത്യാസമില്ലാതെ ശബരിമലയിലെ മേല്‍ശാന്തി നിയമനത്തിന് പരിഗണിക്കണമെന്ന് ആവശ്യപ്പെടുന്നത് ബി.ജെ.പിയുടെ ഘടകകക്ഷിയായ തുഷാര്‍ വെള്ളാപ്പള്ളി നയിക്കുന്ന ബി.ഡി.ജെ.എസ് ആണ്.

ശബരിമല വിഷയങ്ങളില്‍ ജാഗ്രതക്കുറവുമൂലം കൈപൊള്ളിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് അബ്രാഹ്മണ ശാന്തികാര്യത്തില്‍ എടുത്തുചാട്ടമില്ല. അതിനാല്‍ ഹൈക്കോടതി അംഗീകരിച്ച ബ്രാഹ്മണപൂജാ സമ്പ്രദായത്തിനൊപ്പമാണ് ബോര്‍ഡ് എന്ന് ദേവസ്വം പ്രസിഡന്റ് എന്‍.വാസു പറഞ്ഞു. ഒരു വിഭാഗത്തിനും എതിര്‍പ്പില്ലെങ്കില്‍ സമവായത്തിലൂടെ മാറ്റം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മലയാള ബ്രാഹ്മണര്‍ ആയിരിക്കണം ശബരിമലയിലെ മേല്‍ശാന്തി എന്നാണ് ആ ഗൈഡ് ലൈനില്‍ പറഞ്ഞിരിക്കുന്നത്. എടുത്തുചാടി ഒരു തീരുമാനം എടുക്കാന്‍ സാധിക്കില്ല. ഏകപക്ഷീയമായ ഒരു നിലപാടും ഇക്കാര്യത്തിലുണ്ടാവില്ല – അദ്ദേഹം പറഞ്ഞു.

എന്‍.ഡി.എയില്‍ ആലോചിച്ചല്ല ഘടകകക്ഷിയായ ബി.ഡി.ജെ.എസ് വിഷയത്തില്‍ പ്രതിഷേധത്തിന് ഇറങ്ങിയത്. ശബരിമലയിലെ ആചാരം വൈകാരികമായി ഉന്നയിക്കുന്ന ബി.ജെ.പി ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ സംഘടനകള്‍ അബ്രഹ്മണ പൂജാ വിഷയത്തില്‍ പ്രതികരിച്ചിട്ടുമില്ല. അതിനാല്‍ ശബരിമലയില്‍ പുതിയ വിവാദത്തിനുള്ള കളമൊരുക്കലാണെന്ന സംശയത്തിലാണ് ദേവസ്വം ബോര്‍ഡും സര്‍ക്കാരും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സഹോദരങ്ങളായ ബിജെപി പ്രവർത്തകരെ കൊല്ലാൻ ശ്രമിച്ച 12 സിപിഎം പ്രവർത്തകർക്ക് 7 വർഷം തടവ്

0
കണ്ണൂർ : കണ്ണൂരിൽ സഹോദരങ്ങളായ ബിജെപി പ്രവർത്തകരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ...

കണ്ണൂർ മാട്ടൂലിൽ പുളിമൂട്ടിന് സമീപം അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു

0
കണ്ണൂർ : കണ്ണൂർ മാട്ടൂലിൽ പുളിമൂട്ടിന് സമീപം അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു....

ബി ​ആ​ൻ​ഡ് സി ​ബ്ലോ​ക്കിന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ; പത്തനംതിട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ കി​ട​ത്തി...

0
പ​ത്ത​നം​തി​ട്ട : ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ബി ​ആ​ൻ​ഡ് സി ​ബ്ലോ​ക്കി​ൽ...

വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ

0
തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ്...